»   » മോഹന്‍ലാലും മകന്‍ പ്രണവും തലസ്ഥാനത്ത് മത്സരിക്കും, ആകാംക്ഷയോടെ ആരാധകര്‍!!

മോഹന്‍ലാലും മകന്‍ പ്രണവും തലസ്ഥാനത്ത് മത്സരിക്കും, ആകാംക്ഷയോടെ ആരാധകര്‍!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ഒടിയന്റെ ചിത്രീകരണം ഓഗസ്റ്റ് ഒന്നിന് തുടങ്ങും. ഹൈദരാബാദ് ഫിലിംസിറ്റി, പാലക്കാട്, ബനാറസ് എന്നിവടങ്ങളില്‍ ചിത്രീകരിക്കുന്ന ഒടിയന്റെ പൂജ തിരുവനന്തപുരത്ത് വെച്ച് നടക്കും. അതേസമയം പ്രണവ് മോഹന്‍ലാലിന്റെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും അതേദിവസം നടക്കുമെന്നാണ് അറിയുന്നത്.

തിരുവനന്തപുരത്ത് വെച്ച് തന്നെയാണ് രണ്ടു ചിത്രങ്ങളുടെയും പൂജ കഴിഞ്ഞ് ഷൂട്ടിങ് ആരംഭിക്കുന്നതാണ് ആരാധകരില്‍ കൗതുകമുണര്‍ത്തുന്നത്. ചിത്രത്തിന് വേണ്ടി പ്രണവ് ശരീരം ക്രമീകരിച്ചിരുന്നു. ആറുമാസമെങ്കിലും എടുത്തിട്ടുണ്ടാകും. വിദേശത്ത് പാര്‍കൗര്‍ പരിശീലിക്കുകയും ചെയ്തിരുന്നു. മോഹന്‍ലാലും തന്റെ പുതിയ ചിത്രമായ ഒടിയന് വേണ്ടി വണ്ണം കുറച്ചതും നേരത്തെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.

pranav-mohanlal

വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത് ഇന്നലെയാണ്. മികച്ച പ്രേക്ഷക അഭിപ്രായം ലഭിച്ച ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നിമിഷ നേരംക്കൊണ്ട് യൂട്യൂബില്‍ ഹിറ്റായി. റിലീസ് ചെയ്ത് ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 2.2 മില്യണ്‍ ആളുകളാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ യൂട്യൂബിലൂടെ കണ്ടത്.

മോഹന്‍ലാലിന്റെ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുകയായിരുന്നു മോഷന്‍ പോസ്റ്ററിലൂടെ. തുടക്കം മുതല്‍ക്കെ മികച്ച പ്രതികരണം നേടുന്ന ചിത്രം വമ്പന്‍ ചെലവിലാണ് ഒരുക്കുന്നവെന്ന പ്രത്യേകത കൂടിയുണ്ട്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. വില്ലനായി എത്തുന്നത് പ്രകാശ് രാജാണ്. സിദ്ദിഖും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

English summary
Jeethu Joseph- Pranav movie start rolling at thiruvananthapuram.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam