രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ജീത്തു ജോസഫ് ചിത്രം വരുന്നു! നായകനായി സൂപ്പര്‍താരം! കാണൂ

By Prashant V R

Recommended Video

രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ജീത്തു ജോസഫ് ചിത്രം | filmibeat Malayalam

മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുളള സംവിധായകനാണ് ജീത്തു ജോസഫ്. സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുളള ജീത്തുവിന്റെ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കാളിദാസിന്റെ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിക്കു ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്നത് ഒരു സൂപ്പര്‍താര ചിത്രമാണ്.

ഒരിടവേളയ്ക്കു ശേഷം രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. സിനിമാ അണിയറ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലെ ഡയറക്ടേഴ്‌സ് യൂണിയനും റൈറ്റേര്‍സ് യൂണിയനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മലയാളത്തിലെ ഒരു മുന്‍നിര താരമാകും ചിത്രത്തിലെ നായകനെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

jeethu joseph-renji panicker,,

ഫെഫ്കയുടെ ധനശേഖരണാര്‍ത്ഥം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുമെന്നാണ് അറിയുന്നത്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ പ്രഖ്യാപനമുണ്ടാവുമെന്നും ജിത്തു ജോസഫ് പറയുന്നു.അതേസമയം ജിത്തു ജോസഫിന്റെ പുതിയ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി റിലീസിങ്ങിനൊരുങ്ങുകയാണ്. കാളിദാസ് ജയറാം നായകവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക.

ക്വട്ടേഷന്‍ സംഘങ്ങളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന അഞ്ച് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. അവരുടെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി വരുന്നതും തുടര്‍ന്നു നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വിജയ് ബാബു,ഗണപതി, വികെ ബൈജു, വിഷ്ണു, ഭഗത് മാനുവല്‍,ഷെബിന്‍ ബിന്‍സല്‍, ശരത് തുടങ്ങിയവരാണ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X