മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്ന് പറഞ്ഞു! ചെയ്യാമെന്ന് വാക്കും കൊടുത്തു: ജീത്തു ജോസഫ്
ബോളിവുഡ് താരം ഋഷി കപൂറിന്റെ വിടവാങ്ങല്‍ സിനിമാ ലോകത്തെ ഒന്നടങ്ക സങ്കടത്തിലാഴ്ത്തിയിരുന്നു. അര്‍ബുദ ബാധിതനായി ഏറെ നാള്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ശ്വാസ തടസ്സത്തെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അന്ത്യം സംഭവിച്ചത്. മലയാളി സംവിധായകന്‍ ജീത്തു ജോസഫിന്റെ ദ ബോഡി എന്ന ചിത്രമാണ് ഋഷി കപൂറിന്റെതായി അവസാനമായി പുറത്തിറങ്ങിയത്.
ത്രില്ലര്‍ ചിത്രത്തില്‍ ഋഷി കപൂര്‍, ഇമ്രാന്‍ ഹാഷ്മി തുടങ്ങിയവരാണ് മുഖ്യവേഷങ്ങളില്‍ അഭിനയിച്ചത്. ഋഷി കപൂറിന് ആദരാഞ്ജലികള്‍ നേര്‍ന്ന് ജീത്തു ജോസഫും കഴിഞ്ഞ ദിവസം എത്തിയിരുന്നു. അദ്ദേഹത്തിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു സംവിധായകന്‍ എത്തിയത്. ദ ബോഡിയുടെ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു ഋഷി കപൂറിന് അര്‍ബുദം സ്ഥിരീകരിക്കുന്നത്.

തുടര്‍ന്ന് അദ്ദേഹം വിദേശത്തേക്ക് ചികില്‍സയ്ക്കായി പോവുകയായിരുന്നു. വളരെയധികം സൗഹൃദത്തോടെയായിരുന്നു ഋഷി കപൂര്‍ സെറ്റില്‍ പെരുമാറിയിരുന്നതെന്ന് ജീത്തു ജോസഫ് പറയുന്നു. തനിക്ക് കരിമീന്‍ പൊളിച്ചത് വേണമെന്ന് പറയുമായിരുന്നുവെന്നും കേരളത്തിലേക്ക് വരാനായി ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അപ്പോഴാണ് അര്‍ബുദത്തിനുളള ചികില്‍സയ്ക്കായി പോയത്.

തിരികെ വരുമെന്നും കരിമീന്‍ മറന്നിട്ടില്ലെന്നും യുഎസില്‍ നിന്നും വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു. ഋഷി കപൂറിനെ പിന്നീട് കാണുന്നത് കഴിഞ്ഞ വര്‍ഷം ദ ബോഡിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുമ്പോഴായിരുന്നു. അദ്ദേഹം മലയാള സിനിമയെക്കുറിച്ചും സംസാരിച്ചു. മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്ന് പറഞ്ഞു.

രണ്ട് പേരുമുളള കഥ ആലോചിക്കാമെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും ജിത്തു ജോസഫ് ഓര്‍ക്കുന്നു,. ആര്‍ക്കും ഇഷ്ടം തോന്നുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റെത്. ദൃശ്യത്തിന്റെ ഹിന്ദി റീമേക്ക് ഋഷി കപൂറിനെ വെച്ച് ആലോചിച്ചിരുന്നതായും ജിത്തു ജോസഫ് പറയുന്നു. എന്നാല്‍ അവിടുത്തെ മാര്‍ക്കറ്റില്‍ അത് ശരിയാകില്ലെന്ന് കണ്ട് ഉപേക്ഷിക്കുകയായിരുന്നു. തനിക്ക് ഹിന്ദി സിനിമയിലേക്ക് പിന്നീട് ഓഫര്‍ വന്നപ്പോഴെല്ലാം ഋഷി കപൂറിന് ചേരുന്ന കഥാപാത്രമുണ്ടോയെന്ന് നോക്കുമായിരിന്നുവെന്നും ജിത്തു ജോസഫ് തുറന്നുപറഞ്ഞു.
Recommended Video

ഋഷി കപൂറിന്റെ സുഹൃത്തും സഹതാരവുമായ അമിതാഭ് ബച്ചനാണ് നടന്റെ മരണ വാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചത്. മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരുന്നത്. ഭാര്യ നീതുവും മകന്‍ രണ്‍ബീര്‍ കപൂറും ഋഷി കപൂറിനൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നു. ബോളിവുഡിലെ പ്രമുഖ ചലച്ചിത്ര സംവിധായകനായിരുന്ന രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂര്‍. 1970ല്‍ പുറത്തിറങ്ങിയ മേരാ നാം ജോക്കര്‍ എന്ന സിനിമയിലൂടെയാണ് ഋഷി കപൂര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. നടന്മാരായ രണ്‍ധീര്‍ കപൂര്‍, രാജീവ് കപൂര്‍ തുടങ്ങിയവര്‍ സഹോദരന്മാരാണ്.


Click it and Unblock the Notifications