»   » ജീത്തുവിന്റെ അടുത്ത തമിഴ് ചിത്രം ധനുഷിനൊപ്പം; അത് മലയാളത്തിലും വരും

ജീത്തുവിന്റെ അടുത്ത തമിഴ് ചിത്രം ധനുഷിനൊപ്പം; അത് മലയാളത്തിലും വരും

Posted By:
Subscribe to Filmibeat Malayalam

ദൃശ്യം എന്ന ചിത്രത്തിലൂടെ ദേശീയതലത്തില്‍ തന്നെ ജീത്തു ജോസഫ് എന്ന സംവിധായകന്‍ ശ്രദ്ധിക്കപ്പെട്ടു. ദൃശ്യത്തിന്റെ റീമേക്കായി കമല്‍ ഹസനെ നായകനാക്കി പാപനാശം എന്ന ചിത്രമൊരുക്കിയതോടെ തമിഴ് പ്രേക്ഷകര്‍ക്കും സംവിധായകനില്‍ വിശ്വാസം വന്നു.

പാപനാശത്തിന് ശേഷം തമിഴില്‍ നിന്ന് ഒരുപാട് അവസരങ്ങള്‍ വരുന്നുണ്ടെന്ന് ജീത്തു പഞ്ഞിരുന്നു. ഏറ്റവും ഒടുവില്‍ വാര്‍ത്തകള്‍ വരുമ്പോള്‍, സംവിധായകന്റെ അടുത്ത തമിഴ് ചിത്രം ദേശീയ പുരസ്‌കാര ജേതാവ് ധനുഷിനൊപ്പമാണെന്നാണ് കേട്ടത്.

jithu-dhanush

വാര്‍ത്തകള്‍ സത്യമാണെങ്കില്‍ മലയാളത്തിലെ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം ജീത്തു ജോസഫ് ഈ ചിത്രത്തിലേക്ക് കടക്കും. തമിഴിലും മലയാളത്തിലമായി ഒരുക്കാനാണ് പദ്ധതി. രണ്ടിലും ധനുഷ് നന്നെയാവും നായകന്‍. തിരക്കഥ പൂര്‍ത്തിയായാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും എന്നാണ് വൃത്തങ്ങള്‍ പറുന്നത്.

ഇപ്പോള്‍ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിന്റെ റിലീസിങ് തിരക്കിലാണ് ജീത്തു. അത് കഴിഞ്ഞാല്‍ പൃഥ്വിരാജിനൊപ്പം ഒരു സിനിമ ചെയ്യും. അതിന് സേഷം കാവ്യ മാധവനെ നായികയാക്കി ഒരു സ്ത്രീ പക്ഷ ചിത്രം. അതും കഴിഞ്ഞാവും ധനുഷ് ചിത്രത്തിലേക്ക് കടക്കുന്നത്.

English summary
Meanwhile, in a recent interview to a popular Malayalam channel. Jeethu who directed his first Tamil film with the ‘Ulaganayagan’ Kamal Haasan has expressed interest to work with another National award winning actor Dhanush.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam