ഇത് എന്റെ സങ്കടം!! ഫേസ്ബുക്ക് ലൈവിൽ വികാരഭരിതനായി ജീത്തു ജോസഫ്, കാണൂ

നടൻ ബാബു രാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കൂദാശ എന്ന ചിത്രത്തെ കുറിച്ചാണ് സംവിധായകൻ സംസാരിച്ചത്

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ജീത്തു ജോസഫ്. മികച്ച ഒരുപിടി സിനിമകളാണ് ജീത്തു ജോസഫ് മലയാളി പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചത് ദൃശ്യം, മെമ്മറിസ്, മൈ ബോസ് മുതലായ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.
ഇപ്പോഴിത പ്രേക്ഷകർക്ക് മുന്നിൽ ഒരു സങ്കടം പങ്കുവെച്ച് സംവിധായകൻ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു ഇക്കാര്യം പങകുവെച്ചത്. നടൻ ബാബു രാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കൂദാശ എന്ന ചിത്രത്തെ കുറിച്ചാണ് സംവിധായകൻ സംസാരിച്ചത്. കൂദാശ സിനിമ താൻ കണ്ടുവെന്നും ഞെട്ടിപ്പോയി എന്നായിരുന്നു സംവിധായകൻ പറഞ്ഞത്. ചിത്രം തിയേറ്ററിൽ നിന്ന് പോയതു കൊണ്ട് ഡിവിഡിയുലൂടെയാണ് ചിത്രം കണ്ടതെന്നും ഇദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.

jeetthu joseph

വീഡിയോയിൽ ജീത്തു ജോസഫ് പറയുന്നത് ഇങ്ങനെ. എന്റെ ഈ സങ്കടം പറയുന്നത് കൊണ്ട് തനിയ്ക്ക് ഒറ്റ ഉദ്ദേശം മാത്രമേയുള്ളൂ. ഈ സിനിയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവരും ഈത് അറിയണം. കാരണം നമ്മൾ എല്ലാവർക്കും ഓരേ ഇമേജ് കൽപ്പിച്ച് കൊടുത്തിട്ടുണ്ട്. അത് നടനും സംവിധായകന്മാർക്കും ബാധകമാണ്. പക്ഷെ ഏറ്റവും സങ്കടകരമായ കാര്യം എന്നു പറയുന്നത് ഈ ഇമേജുകൾ പലപ്പോഴും തെറ്റായ സന്ദേശം നൽകാറുണ്ട്. അതുതന്നെയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.

ബാബുരാജ് എന്ന നടൻ അദ്ദേഹത്തിന്റെ പരിമിധിയിൽ നിന്നു കൊണ്ട് ഈ സിനിമ മനോഹരമായി ചെയ്തു. ഒരു എക്സ് ലന്റ് ത്രില്ലറാണ് ചിത്രം. ഇന്നുവരെ ഇത്തരത്തിലള്ള ഒരു സിനിമ മറ്റൊരാളും ചെയ്തിട്ടില്ല എന്നൊന്നും താൻ അവകാശപ്പെടുന്നില്ല. എന്നാൽ തനിയ്ക്ക് ഇങ്ങനെയൊന്ന് ചെയ്യാൻ കഴിഞ്ഞില്ല എന്നാണ് താൻ ചിന്തിക്കുന്നത്. നമ്മൾ ചിലരെ സൈഡ് ലൈൻ ചെയ്ത മാറ്റി നിർത്തു.ഞാൻ അടക്കമുളളവർ ചെയ്യുന്നത് തെറ്റാണ്. ഒരുപാട് കഴിവുള്ള ധാരാളം ചെറുപ്പക്കാർ പുറത്ത് മാറി നിൽപ്പുണ്ടെന്ന് ജീത്തു ജോസഫ് വീഡിയോയിൽ പറയുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X