Just In
- 55 min ago
സൂര്യയുടെ സുരറൈ പോട്രു ഓസ്കറില് മല്‍സരിക്കും, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
- 1 hr ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
- 2 hrs ago
വിജയുടെ മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്, ജനുവരി 29ന് റിലീസ്
- 3 hrs ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
Don't Miss!
- News
പാലായില്‍ കാപ്പന് പിന്മാറിയേക്കും? കുട്ടനാട്ടില്‍ മത്സരിക്കാന്‍ സാധ്യത; അധികാരത്തിലെത്തിയാല്‍ മന്ത്രിസ്ഥാനം
- Finance
ബൈറ്റ്ഡാൻസ് ഇന്ത്യയിൽ കൂട്ട പിരിച്ചുവിടൽ
- Sports
ക്രിക്കറ്റില്‍ ശ്രദ്ധിക്കാനായി സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് അകലം പാലിച്ചു: റിഷഭ് പന്ത്
- Automobiles
ഇന്ത്യന്‍ വിപണിയില്‍ നിറസാന്നിധ്യമായി കിയ; നാളിതുവരെ വിറ്റത് 2 ലക്ഷം വാഹനങ്ങള്‍
- Travel
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
- Lifestyle
വരണ്ടചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ മാസ്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എല്ലാം ദൃശ്യം മോഡല്‍ കൊലപാതകങ്ങള്‍ അല്ല! ആരോപണങ്ങളെ എതിര്‍ത്ത് ജീത്തു ജോസഫ്
ദൃശ്യത്തിന്റെ വിജയത്തിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകനായി ഉയര്‍ന്ന ആളാണ് ജീത്തു ജോസഫ്. മോഹന്‍ലാലിനെ നായകനാക്കിയുളള സിനിമ മലയാളത്തില്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു. ദൃശ്യത്തിന് ശേഷവും ജീത്തു ജോസഫിന്റെ ശ്രദ്ധേയ സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. കമല്ഹാസന് ചിത്രം പാപനാശത്തിലൂടെയാണ് സംവിധായകന് കോളിവുഡിലേക്കും എത്തിയിരുന്നത്.
ദൃശ്യത്തിന്റെ തമിഴ് പതിപ്പായ ചിത്രം തമിഴ്നാട്ടിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. പാപനാശത്തിന് പിന്നാലെയാണ് തമിഴില്‍ പുതിയ ചിത്രവുമായി ജീത്തു ജോസഫ് എത്തുന്നത്. കാര്‍ത്തിയെ നായകനാക്കി ഒരുക്കിയ ചിത്രം ക്രിസ്മസ് റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തമ്പിയുടെ പ്രചരണാര്‍ത്ഥം നടന്ന ചടങ്ങില്‍ ദൃശ്യവുമായി ബന്ധപ്പെട്ട് ജിത്തു ജോസഫ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു.

ദൃശ്യം മോഡല്‍ കൊലപാതക ആരോപണങ്ങളെ തളളി ക്കൊണ്ടാണ് സംവിധായകന് സംസാരിച്ചത്. എവിടെ കൊലപാതകമുണ്ടായാലും ദൃശ്യം മോഡല്‍ എന്ന് ആരോപിക്കുന്നതിനെ ജിത്തു ജോസഫ് എതിര്‍ക്കുന്നു. എറ്റവുമൊടുവിലായി നടന്ന ഉദയംപേരുര്‍ കൊലപാത കേസിലും ഉയര്‍ന്ന ദൃശ്യം മോഡല്‍ ആരോപണത്തെക്കുറിച്ച് ചടങ്ങില്‍ സംവിധായകന് സംസാരിച്ചു.

ദൃശ്യത്തിന്റെ ചൈനീസ് പതിപ്പായ ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ് എന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയിരുന്നത്. ദൃശ്യം ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയതപ്പോള്‍ അതൊരു കൊറിയന്‍ സിനിമയുടെ കോപ്പിയടിയാണെന്ന ആരോപണവും ജീത്തു ജോസഫ് നിഷേധിച്ചു. അങ്ങനെയെങ്കില്‍ പകര്‍പ്പവകാശം ചൈനക്കാര്‍ വാങ്ങില്ലായിരുന്നുവെന്നും സംവിധായകന് പറഞ്ഞു.

ചടങ്ങില്‍ ജീത്തു ജോസഫിനൊപ്പം തമ്പിയിലെ നായിക നിഖില വിമല്‍,ഹരീഷ് പേരടി, ബാല തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ഡിസംബര്‍ 20നാണ് ജിത്തൂ ജോസഫിന്റെ തമിഴ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തമിഴ്നാട്ടിനാപ്പം കേരളത്തിലെ തിയ്യേറ്ററുകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. കാര്‍ത്തി നായകനായ ചിത്രത്തില്‍ ജ്യോതികയും സത്യരാജും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
എനിക്ക് ഇഷ്ടമുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും! വിമര്‍ശകര്‍ക്ക് കിടിലന്‍ മറുപടിയുമായി മീര നന്ദന്

തമിഴ് ചിത്രത്തിന് പുറമെ ബോളിവുഡിലും സംവിധായകന്റെ സിനിമ വരുന്നുണ്ട്. റിഷി കപൂര്‍, ഇമ്രാന് ഹാഷ്മി തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ദ ബോഡി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. സ്പാനിഷ് ചിത്രത്തിന്റെ റീമേക്കായ സിനിമ മിസ്റ്ററി ത്രില്ലര്‍ കൂടിയാണ്. വേദിയ, ശോഭിത ധുലിപാല തുടങ്ങിയവരാണ് സിനിമയില്‍ നായികമാരാകുന്നത്.
മുരളി ഗോപിയുടെ തിരക്കഥ കിട്ടിയാലുടന്‍ ഷൂട്ടിംഗ്! ലൂസിഫര്‍ 2 എമ്പുരാനെക്കുറിച്ച് പൃഥ്വിരാജ്