ദ്യശ്യത്തിനു ശേഷമുളള മോഹന്‍ലാല്‍ ചിത്രം വൈകിയതിനുളള കാരണമിത്! തുറന്ന് പറഞ്ഞ് ജീത്തു ജോസഫ്
ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാലും ജീത്തു ജോസഫും. തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയ സിനിമ ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും റെക്കോര്‍ഡിട്ടിരുന്നു. നിരവധി ഭാഷകളിലാണ് സിനിമയുടെ റീമേക്ക് പതിപ്പുകള്‍ വന്നിരുന്നത്. അടുത്തിടെയായിരുന്നു ദൃശ്യത്തിനു ശേഷമുളള ജിത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നത്.
രണ്‍ജി പണിക്കരാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കുന്നത്. അതേസമയം സിനിമ വൈകാനുണ്ടായ കാരണം അടുത്തിടെ ജിത്തു ജോസഫ് തുറന്നുപറഞ്ഞിരുന്നു. മോഹന്‍ലാലിനോട് കഥ നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായിരുന്നില്ല. തിരക്കഥ പൂര്‍ത്തികരിക്കാന്‍ കാലതാമസം ഉണ്ടായതിനാലാണ് സിനിമ വൈകിയത്.

മോഹന്‍ലാലിന്റെ തിരക്കല്ലായിരുന്നു ഇതിന് കാരണം. അദ്ദേഹവുമായി ചര്‍ച്ച ചെയ്ത് സിനിമ ആരംഭിക്കുന്ന ദിവസവും മറ്റ് കാര്യങ്ങളും പ്രഖ്യാപിക്കുമെന്നും ജിത്തു ജോസഫ് പറഞ്ഞു. അതേസമയം മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡിയാണ് സംവിധായകന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ഒരു കോമഡി എന്റര്‍ടെയ്‌നറായ സിനിമയില്‍ കാളിദാസ് ജയറാമും അപര്‍ണ ബാലമുരളിയും മുഖ്യ വേഷങ്ങളില്‍ എത്തുന്നു. ജീത്തു ജോസഫും ഗോകുലം ഗോപാലനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications











