twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജോര്‍ജുകുട്ടി ഇപ്പോഴും പിടിക്കപ്പെട്ടിട്ടില്ല! ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ജീത്തു ജോസഫ്

    |

    ബോക്സോഫീസിൽ റെക്കോഡ് സൃഷ്ടിച്ച ചിത്രമായിരുന്നു മോഹൻലാൽ-ജീത്തു ജോസഫ് കൂട്ട്ക്കെട്ടിൽ ഒരുങ്ങിയ ചിത്രമായ ദൃശ്യം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു സിനിമയ്ക്ക് ലഭിച്ചത് . ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായുളള വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത ഇതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ ജീത്തു ജോസഫ്. മനോരമ സംപ്രേക്ഷണം ചെയ്യുന്ന നേരെ ചൊവ്വേ എന്ന പരിപാടിയിലാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

    Drishyam

     ദിവ്യ നീ ഇത് കണ്ടോ! മകനുമായുളള രസകരമായ ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസൻ ദിവ്യ നീ ഇത് കണ്ടോ! മകനുമായുളള രസകരമായ ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസൻ

    ദൃശ്യത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നത് വളരെ കുഴപ്പിക്കുന്ന ഒരു ചോദ്യമാണ് എന്നാണ് ജീത്തു ജോസഫ് പറയുന്നത്. ശ്യാം എന്നൊരു ചെറുപ്പക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയിട്ട ദൃശ്യം രണ്ടാം ഭാഗം എന്ന കഥ താന്‍ വായിച്ചു എന്നും അത് നന്നായിട്ടുണ്ട് എന്നും പറഞ്ഞ ജീത്തു ജോസഫ്, എന്നാല്‍ അത് വെച്ച് ദൃശ്യത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കാന്‍ പ്ലാന്‍ ഇല്ല എന്ന് പറയുന്നു. എന്നാല്‍ ജോര്‍ജുകുട്ടി ഇപ്പോഴും പിടിക്കപ്പെട്ടിട്ടില്ല, കേസ് ഇപ്പോഴും നടക്കുകയാണ്.

     ഗായിക മിൻമിനിയെ ചേർത്ത് പിടിച്ച് എസ് ജാനകി, സാരി കൊണ്ട് കണ്ണീരൊപ്പി, ഹൃദയസ്പർശിയായ രംഗം ഗായിക മിൻമിനിയെ ചേർത്ത് പിടിച്ച് എസ് ജാനകി, സാരി കൊണ്ട് കണ്ണീരൊപ്പി, ഹൃദയസ്പർശിയായ രംഗം

    ദൃശ്യത്തിന്റെ രണ്ടാം ഭാഗം എന്നത് അത്ര ഈസിയല്ലെന്നു ജീത്തു ജോസഫ് പറഞ്ഞു. ഒരുപാട് സങ്കീര്‍ണമായ ഒരു കഥാപശ്ചാത്തലം ആണ് ദൃശ്യത്തിത്. അത് കൊണ്ട് തന്നെ പല രീതിയില്‍ ആലോചിച്ചു ദൈവം സഹായിച്ചു തനിക്കു കൃത്യമായ ഒരു ഓപ്പണിംഗ് കിട്ടിയാല്‍ രണ്ടാം ഭാഗം ഉണ്ടായേക്കാം എന്നും ജീത്തു പറയുന്നു. ദൃശ്യത്തിന് ശേഷം മോഹൻലാലും- ജീത്തു ജോസഫും വീണ്ടും ഒന്നിക്കുകയാണ്. റാം എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ‌ താരം തൃഷ കൃഷ്ണയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഛിത്രീകരണം ജനുവരി ആദ്യം വാരം തുടങ്ങും

    English summary
    jeethu joseph says about mohanlal movie Drishyam second part
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X