ദൃശ്യം കോപ്പിയടിയോ?ജീത്തുജോസഫിന്റെ വെളിപ്പെടുത്തല്‍

By Gokul

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നെന്ന് പറയപ്പെടുന്ന സംവിധായകന്‍ ജീത്തു ജോസഫിന്റെ ദൃശ്യം സിനിമ കോപ്പിയടിയാണെന്ന ആരോപണം ഈയിടെ ഉയര്‍ന്നു വന്നിരുന്നു. ചിത്രത്തിനെതിരെ കോടതി ഉത്തരവുകൂടി വന്നതോടെ സംവിധാകനെ പലരും സംശയിക്കുകയും ചെയ്തു. എന്നാല്‍ കോപ്പിയടി ആരോപണത്തിന് പിന്നില്‍ ചതിയാണെന്ന് ജീത്തു ജോസഫ് വെളിപ്പെടുത്തുന്നു.

സതീഷ് പോള്‍ എന്ന സംവിധായകനും എഴുത്തുകാരനുമാണ് ദൃശ്യം സിനിമയുടെ തമിഴ് റീമേക്കിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ദൃശ്യം തന്റെ നോവിലിന്റെ ചലചിത്ര ഭാഷ്യമാണെന്നും പകര്‍പ്പവകാശ നിയമപ്രകാരം തനിക്ക് നഷ്ടപരിഹാരം വേണമെന്നുമാണ് സതീഷ് പോളിന്റെ ആവശ്യം. സതീഷ് പോളിന്റെ നോവല്‍ വായിക്കുകയും ദൃശ്യ സിനിമ കാണുകയും ചെയ്ത കോടതി 20 ലക്ഷം രൂപ കോടതിയില്‍ കെട്ടിവെക്കാന്‍ ജീത്തു ജോസഫിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

jithu-joseph-director

ഇത്തരമൊരു സാഹചര്യത്തിലാണ് ജീത്തു ഇതിന്റെ അണിയറക്കഥകള്‍ വെളിപ്പെടുത്തിയത്. സതീഷ് പോള്‍ ദൃശ്യം ഷൂട്ട് ചെയ്യുന്നതിന്റെ പത്തുദിവസം മുന്‍പ് തന്നെ വന്നു കണ്ടിരുന്നതായും തന്റെ സിനിമയെക്കുറിച്ച് സതീഷിനോട് പറഞ്ഞതായും ജീത്തു പറയുന്നു. താന്‍ സിനിമയാക്കാന്‍ പോകുന്ന നോവലുമായി ചിത്രത്തിന് സാമ്യമില്ലെന്നായിരുന്നു സതീഷ് അന്ന് പറഞ്ഞിരുന്നത്.

ദൃശ്യം മലയാളത്തില്‍ ചിത്രീകരിച്ചപ്പോഴും സതീഷിന് കുഴപ്പമൊന്നും ഇല്ലായിരുന്നു. പിന്നീട് സിനിമയുടെ ഡിവിഡി ഇറങ്ങിയതിനുശേഷം തമിഴ് റീമേക്കിലേക്ക് കടക്കുമ്പോഴാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇക്കാര്യം കമല്‍ ഹാസനോട് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് പറഞ്ഞത് പണം തട്ടിയെടുക്കാനായി ഇത്തരത്തിലുള്ള ഭീഷണി തമിഴില്‍ പതിവാണെന്ന്.

ഇത്തരം ഭീഷണികള്‍ക്ക് ഒരു തരത്തിലും ഒത്തു തീര്‍പ്പിലെത്തരുതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ഒരു തരത്തിലുള്ള ഒത്തു തീര്‍പ്പിനും താന്‍ ഇല്ലെന്നും ഏതറ്റംവരെ പോയാലും പൊരുതുമെന്നും ജീത്തു ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X