കമലിനെയും ലാലിനെയും ജിത്തു വിലയിരുത്തുന്നു
മോഹന്‍ലാലിനെയും കമല്‍ഹാസനെയും വച്ച് ഒരേ കഥ രണ്ടുഭാഷയിലെടുത്ത സംവിധായകനാണ് ജിത്തു ജോസഫ്. ലാലിനെ നായനകാക്കി ദൃശ്യവും കമല്‍ഹാസനെ നായകനാക്കി പാപനാശവും. ലാല്‍ ചിത്രത്തില്‍മീനയായിരുന്നു നായിക. കമല്‍ചിത്രത്തില്‍ ഗൗതമിയും. രണ്ടു നായകരെയുംക്കുറിച്ച് സംവിധായകന്‍ പറയുന്നതു കേള്‍ക്കണ്ടേ.
കമല്‍ഹാസന്‍- സംവിധായകന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടാത്ത ആളാണ്. സിനിമയില്‍ പല രീതിയിയില്‍ ഇടപെടുന്ന ആളായിട്ടായിരുന്നു കേട്ടിരുന്നത്. എന്നാല്‍ പാപനാശത്തിന്റെ സെറ്റില്‍ മറ്റൊരു കമല്‍ ആയിരുന്നു. നടനെന്ന രീതിയില്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചു. അതില്‍ ഇഷ്ടപ്പെട്ടതു മാത്രം സ്വീകരിച്ചു. ചിലതു വേണ്ടെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം ഒരുതരത്തിലുള്ള അസഹിഷ്ണുതയും കാട്ടിയില്ല. ദൃശ്യത്തേക്കാള്‍ ഇമോഷണല്‍ സീനുകള്‍ പാപനാശത്തിലുണ്ട്. അതെല്ലാം ഇദ്ദേഹം ഗംഭീരമാക്കി. സംവിധായകന്റെ കണ്ണുനിറഞ്ഞുപോയ സന്ദര്‍ഭം വരെയുണ്ടായിട്ടുണ്ട്.

ഒരുമിച്ചു ജോലി ചെയ്യുമ്പോള്‍ ഈഗോ പാടില്ലെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമാണ്. വളരെ പ്രൊഫഷണല്‍ ആയിട്ടേ ഇടപെടുകയുള്ളൂ. ചിലപ്പോള്‍ മറ്റൊരു പ്രൊജക്ട് കൂടി അദ്ദേഹത്തെ നായകനാക്കി ചെയ്‌തേക്കാം.
മോഹന്‍ലാല്‍-ഒരു സംവിധായകന് എന്താണു വേണ്ടതെന്നു തിരിച്ചറിഞ്ഞ് അദ്ദേഹത്തിനു വേണ്ടതു കൊടുക്കാന്‍ സന്നദ്ധനായ നടനാണിദ്ദേഹം. ഒരു കഥാപാത്രത്തെക്കുറിച്ചു പറയുമ്പോള്‍ പലതരത്തിലുള്ള സാധ്യതകള്‍ അദ്ദേഹം അഭിനയിച്ചു കാണിക്കും. അതില്‍ നിന്ന് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. കാമറയ്ക്കു മുന്നിലുള്ള ലാലിന്റെ പ്രകടനം കാമറയ്ക്കു പിന്നിലുള്ളവരെ അമ്പരിപ്പിക്കും.
ദൃശ്യത്തിന്റെയും പാപനാശത്തിന്റെ ചിത്രീകരണം തുടങ്ങിയ ആദ്യദിവസം രണ്ടുപേരും സംവിധാകനോടൊപ്പം മുഴുവന്‍ സമയവും ഉണ്ടായിരുന്നു. രണ്ടുപേരും ആദ്യമായിട്ടായിരുന്നു ജിത്തുവിന്റെ ചിത്രത്തില്‍ അഭിനയിച്ചത്. സംവിധായകന്‍ ടെന്‍ഷന്‍ അടിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. പാപനാശം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യും.


Click it and Unblock the Notifications