ജോര്‍ജ്ജുകുട്ടിയെ തേടി ഗീതാ പ്രഭാകര്‍ എത്തി, ദൃശ്യം 2 സെറ്റില്‍ ആശാ ശരത്ത്
ജോര്‍ജ്ജുകുട്ടിയായി മോഹന്‍ലാല്‍ വീണ്ടുമെത്തുന്ന ദൃശ്യം 2വിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഏഴ് വര്‍ഷത്തിന് ശേഷമാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുന്നത്. ലോക്ഡൗണ്‍ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഒരു ദുരന്തത്തില്‍ നിന്നും അതിജീവിച്ച ജോര്‍ജ്ജുകുട്ടിയുടെയും കുടുംബത്തിന്റെയും പിന്നീടുളള ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യ ഭാഗത്തില്‍ അഭിനയിച്ച മിക്ക താരങ്ങളും വീണ്ടും എത്തുന്നുണ്ട്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഇത്തവണ ചിത്രം നിര്‍മ്മിക്കുന്നത്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. അതേസമയം ദൃശ്യം 2വിന്റെതായി പുറത്തിറങ്ങിയ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. സെറ്റില്‍ നിന്നുളള ആശാ ശരത്തിന്റെയും സംവിധായകന്‍ ജീത്തു ജോസഫിന്റെയും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ലൊക്കേഷനില്‍ നിന്നുളള ആശയുടെ ചിത്രം ജീത്തു ജോസഫ് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചത്. ദൃശ്യത്തില്‍ ഐജി ഗീതാ പ്രഭാകര്‍ എന്ന കഥാപാത്രത്തെയാണ് ആശാ ശരത്ത് അവതരിപ്പിച്ചിരുന്നത്. നടിക്ക് മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിക്കൊടുത്ത കഥാപാത്രം കൂടിയായിരുന്നു ദൃശ്യത്തിലേത്. ഗീതയുടെ മകന്റെ വിയോഗം തന്ത്രപരമായി മറച്ചുവെക്കുന്ന ജോര്‍ജ്ജുകുട്ടിയെയും കുടുംബത്തെയുമാണ് ആദ്യ ഭാഗത്തില്‍ കാണിച്ചത്. നടന്‍ സിദ്ധിഖാണ് ആശാ ശരത്തിന്റെ ഭര്‍ത്താവായ പ്രഭാകറിന്റെ വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നത്.
Recommended Video
ആശാ ശരത്തിനൊപ്പം മുരളി ഗോപിക്കൊപ്പമുളള ഒരു ചിത്രവും ജീത്തു ജോസഫ് പങ്കുവെച്ചിരുന്നു. അതേസമയം ജോര്‍ജ്ജ് കുട്ടിയുടെയും കുടുംബത്തിന്റെയും രണ്ടാം വരവിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ അഭിനയിച്ച മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍ തുടങ്ങിയ താരങ്ങള്‍ രണ്ടാം ഭാഗത്തിലും കഥാപാത്രങ്ങളായി തിരിച്ചെത്തുന്നു. വളരെയധികം ഇന്‍ഡ്രസ്റ്റിങ്ങായിട്ടുളള ഒരു സബ്ജക്ട് തന്നെയാണ് ദൃശ്യം 2വിന്റെത് എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
ദൃശ്യം പോലൊരു സിനിമയുടെ രണ്ടാം ഭാഗം എന്ന് പറയുമ്പോള്‍ വളരെയധികം പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ സിനിമ കാണാന്‍ വരുന്നത്. അപ്പോ അവരുടെ പ്രതീക്ഷകളെ കണക്കിലെടുത്തുകൊണ്ടാണ് ഞങ്ങള്‍ ഈ ചിത്രം നിര്‍മ്മിക്കുന്നതും. അതിലെ കഥയും കഥാപാത്രങ്ങളുമൊക്കെ ഡെവലപ്പ് ചെയ്യുന്നതും അങ്ങനെയാണ്. ജോര്‍ജ്ജുകുട്ടിയെയും റാണിയെയും ആ കുടുംബത്തെയും മലയാളികള്‍ ഒരിക്കലും മറക്കില്ലെന്നുളള ഒരു പ്രതീക്ഷയാണ് ഞങ്ങള്‍ക്ക് രണ്ടാം ഭാഗം എടുക്കാനുളള പ്രചോദനം ആയത്, മോഹന്‍ലാല്‍
മുന്‍പ് ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിവ.


Click it and Unblock the Notifications