ലൈഫ് ഓഫ് ജോസൂട്ടിയുമായി ജീത്തു ജര്‍മനിയിലേക്ക്
ജീത്തു ജോസഫിന്റെ ദിലീപ് ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടിയുടെ ചിത്രീകരണം ജര്‍മനയില്‍യില്‍. ഡിസംബറിലാണ് ജീത്തുവും ടീമും ജര്‍മിയിലേക്കു പോകുക. ആദ്യമായാണ് ജിത്തു ജോസഫിന്റെ സിനിമ വിദേശത്തു വച്ച് ചിത്രീകരിക്കുന്നത്.
മൈ ബോസിനു ശേഷം ദിലീപും ജീത്തുവും ഒന്നിക്കുന്ന സിനിമ സാധാരണക്കാരന്റെ കലര്‍പ്പില്ലാത്ത സത്യസന്ധതയാണു പറയുന്നത്. രണ്ട് ഷെഡ്യൂളുകളായിട്ടാണ് ചിത്രീകരണം പ്ലാന്‍ ചെയ്തിട്ടുള്ളത്. ദിലീപിനൊപ്പം മലയാളത്തിലെ ഹാസ്യനിരയിലെ ഭൂരിഭാഗം പേരും ഈ സിനിമയില്‍ ഒന്നിക്കുന്നുണ്ട്.സുരാജ് വെഞ്ഞാറമൂട്, സുനില്‍ സുഖദ, ജോജു ജോര്‍ജ്, ഹരീഷ് പേരടി, ചെമ്പന്‍ വിനോദ്,ധര്‍മജന്‍ ബോള്‍ഗാട്ടി, ചെമ്പില്‍ അശോകന്‍ എന്നിങ്ങനെ മിക്കവരും സിനിമയില്‍ ഉണ്ട്. ജ്യോതി കൃഷ്ണയും രചനയുമാണ് നായികമാര്‍.

രാജേഷ് വര്‍മയാണ് കഥയും തിരക്കഥയും എഴുതുന്നത്. മറ്റൊരാളുടെ തിരക്കഥയില്‍ ജീത്തു സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണിത്. ജിത്തുവിന്റെ ഭാര്യ ലിന്റയാണ് കോസ്്റ്റിയൂം ഡിസൈന്‍ ചെയ്യുന്നത്.
ഇപ്പോള്‍ കമല്‍ഹാസനെ നായകനാക്കി പാപനാശം എന്ന തമിഴ് സിനിമ ഒരുക്കുകയാണ് ജീത്തു. മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിന്റെ തമിഴ്പതിപ്പാണിത്. ഈ മാസം ഒടുവില്‍ ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. തുടര്‍ന്ന് അടുത്തമാസം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കും. അതിനു ശേഷം ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങും.


Click it and Unblock the Notifications