»   » മോഹന്‍ലാലും കേക്ക് മുറിച്ചു, ദിലീപ് മാത്രമല്ല നാടെങ്ങും 'ആദി' ലഹരിയില്‍

മോഹന്‍ലാലും കേക്ക് മുറിച്ചു, ദിലീപ് മാത്രമല്ല നാടെങ്ങും 'ആദി' ലഹരിയില്‍

Posted By:
Subscribe to Filmibeat Malayalam

കേരളക്കരയെങ്ങും ആദിയെ ഏറ്റെടുത്തിരിക്കുകയാണ്. ജനുവരി 26 ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമാപ്രവര്‍ത്തകരും പ്രേക്ഷകരും ഒരേ പോലെ ഏറ്റെടുത്തിരിക്കുകയാണ് ഈ ചിത്രത്തെ. മികച്ച പ്രതികരണവുമായി മുന്നേറുന്ന ആദിയുടെ വിജയാഘോഷം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഫിയോകിന്റെ ആദ്യ യോഗത്തിനിടയില്‍ നടന്ന വിജയാഘോഷത്തില്‍ ദിലീപായിരുന്നു കേക്ക് മുറിച്ചത്.

പ്രിയദര്‍ശന് കല്യാണി നല്‍കിയ പിറന്നാള്‍ സമ്മാനം, താരപുത്രിയെ ഓര്‍ത്ത് അച്ഛന് അഭിമാനിക്കാം, ഇത് കാണൂ!

പ്രണവിന് ഈ ഒാട്ടവും ചാട്ടവും അന്നേയുണ്ട്, ആദിയെക്കുറിച്ച് ബാലചന്ദ്രമേനോന്‍റെ പോസ്റ്റ്, ഇത് കാണൂ!

ബാഹുബലിക്കമ്മലുമായി സംയുക്ത ഭാവനയെക്കാണാനെത്തി, തിരിച്ചുപോയപ്പോള്‍ ഇതായിരുന്നു അവസ്ഥ!

ആദിയുടെ വിജയാഘോഷത്തില്‍ പങ്കെടുത്ത ദിലീപിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അതിന് പിന്നാലെയാണ് നന്ദി അറിയിച്ച് സംവിധായകന്‍ ജിത്തു ജോസഫ് കുറിപ്പ് പോസ്റ്റ് ചെയ്തത്. ആഘോഷ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഫിയോക്കിന്റെ ആദ്യ യോഗം

ഫിയോക്കിന്റെ ആദ്യ യോഗം ഇന്നലെ ചേര്‍ന്നിരുന്നു. ആന്റണി പെരുമ്പാവൂര്‍, ബി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം ദിലീപും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ആദിയുടെ വിജയാഘോഷത്തില്‍

യോഗത്തിന് ശേഷമാണ് ആദിയുടെ വിജയാഘോഷം നടത്തിയത്. ദിലീപാണ് കേക്ക് മുറിച്ചത്. ആന്റണിക്കും ബി ഉണ്ണിക്കൃഷ്ണനും അദ്ദേഹം കേക്ക് നല്‍കി.

ചിത്രങ്ങള്‍ വൈറലായി

ആദിയുടെ വിജയാഘോഷത്തില്‍ ദിലീപ് പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നിരവധി പേരാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.

നന്ദി പറഞ്ഞ് സംവിധായകന്‍

ആദിയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ദിലീപിന് നന്ദി പറഞ്ഞ് സംവിധായകനായ ജിത്തു ജോസഫ് ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജിത്തു ജോസഫിന്റെ പോസ്റ്റ് കാണൂ

സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ജിത്തു ജോസഫിന്റെ പോസ്റ്റ്, കാണൂ.

മോഹന്‍ലാലും കേക്ക് മുറിച്ചു

മകന്‍ നായകനായി അരങ്ങേറിയ ആദ്യ ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നതിന്റെ സന്തോഷം മോഹന്‍ലാലും പങ്കുവെച്ചു.

സുചിത്രയ്‌ക്കൊപ്പം

മോഹന്‍ലാലും സുചിത്രയും ഒരുമിച്ചാണ് ആദിയുടെ വിജയം ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇവരുടെ ചിത്രം.

ഇതൊന്നുമറിയാതെ ഹിമാലയത്തില്‍

താന്‍ നായകനായി അഭിനയിച്ച ആദ്യ സിനിമ തകര്‍ത്തോടുമ്പോള്‍ അതൊന്നും നേരിട്ട് കാണാന്‍ പ്രണവ് സ്ഥലത്തില്ല. നേരത്തെ പറഞ്ഞത് പോലെ തന്നെ ഹിമാലയത്തിലേക്ക് പോയിരിക്കുകയാണ് ഈ താരപുത്രന്‍.

ചിത്രങ്ങള്‍ വൈറല്‍

ഹിമാലയന്‍ യാത്രയ്ക്കിടയിലെ പ്രണവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

English summary
Jeethu Joseph facebook post getting viral.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam