ജീത്തു ജോസഫ് ചിത്രത്തില്‍ പൃഥ്വിയ്ക്ക് പുത്തന്‍ ലുക്ക്
ദൃശ്യത്തിന്റെ വിജയത്തോടെ താരമായി മാറുകയായിരുന്നു സംവിധായകന്‍ ജീത്തു ജോസഫും. ദൃശ്യത്തിന് മുമ്പേ ചെയ്ത മെമ്മറീസ് എന്ന ചിത്രത്തോടെതന്നെ ജീത്തു തന്റെ ഗ്രാഫ് മുകളിലേയ്ക്കാണെന്നകാര്യം തെളിയിച്ചതാണ്. പൃഥ്വിരാജിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായിരുന്നു മെമ്മറീസ്. ആ ചിത്രം കഴിഞ്ഞശേഷം വീണ്ടും എന്നാണ് പൃഥ്വിയുമായി ഒന്നിയ്ക്കാന്‍ പോകുന്നതെന്ന ചോദ്യങ്ങള്‍ പലവട്ടം ഉയര്‍ന്നിട്ടുണ്ട്.
ദൃശ്യം വിജയയാത്ര നടത്തുന്നതിനിടെയും ഈ ചോദ്യമുയര്‍ന്നിരുന്നു. എന്തായാലും ഇപ്പോള്‍ അടുത്ത ചിത്രമേതാണെന്നും പൃഥ്വിരാജുമായി എന്നാണ് വീണ്ടും കൈകോര്‍ക്കുകയെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ജീത്തു ഉത്തരം നല്‍കിക്കഴിഞ്ഞു. പൃഥ്വിരാജ്, ദീലിപ്, കാവ്യ മാധവന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിക്കൊണ്ട് മൂന്ന് ചിത്രങ്ങളാണ് ജീത്തു പ്ലാന്‍ ചെയ്തിരിക്കുന്നത്.

ഇക്കൂട്ടത്തില്‍ പൃഥ്വിരാജിനെ നായകനാക്കുന്ന ചിത്രമായിരിക്കും ആദ്യം ചെയ്യുക. പ്രതികാരത്തിന്റെ കഥയാണ് ഇത്. എന്നാല്‍ നല്ലൊരു കുടുംബചിത്രംകൂടിയായിരിക്കും പൃഥ്വിരാജും താനും ഒന്നിയ്ക്കുന്ന അടുത്ത ചിത്രമെന്നും ജീത്തു പറയുന്നു. പൃഥ്വിരാജും ഇക്കാര്യങ്ങള്‍ ശരിവെയ്ക്കുന്നു.
ഇപ്പോള്‍ ദൃശ്യത്തിന്റെ തമിഴ് റീമേക്കിന്റെ തിരക്കിലാണ് ജീത്തു, കമല്‍ ഹസ്സന്‍ നായകനാകുന്ന ചിത്രം പൂര്‍ത്തിയായാലുടന്‍ മലയാളത്തില്‍ പൃഥ്വിയുമായുള്ള പ്രൊജക്ടിന്റെ ജോലികള്‍ ആരംഭിയ്ക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്.
മെമ്മറീസിന് മുന്നേ തന്നെ പുതിയ ചിത്രത്തിന്റെ തിരക്കഥ താനും ജിത്തുവും തമ്മില്‍ ചര്‍ച്ച ചെയ്തിരുന്നുവെന്ന് പൃഥ്വി പറയുന്നു. മെമ്മറീസുമായോ ദൃശ്യവുമായോ യാതൊരു സാമ്യവുമില്ലാത്തൊരുചിത്രമായിരിക്കുമത്രേ ഇത്. താന്‍ തീര്‍ത്തും വ്യത്യസ്തമായൊരു ലുക്കിലായിരിക്കും ചിത്രത്തില്‍ അഭിനയിക്കുകയെന്നും പൃഥ്വിവ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications











