തിരക്കഥ ജിത്തു, സംവിധാനം വിനീത്, നായകന്‍ മമ്മൂട്ടി

By Lakshmi

ദൃശ്യം എന്ന ചിത്രം സൂപ്പര്‍ഹിറ്റായി മാറിയതോടെ ഏവരും ഉറ്റുനോക്കുന്ന സംവിധായകനായി മാറിയിരിക്കുകയാണ് ജീത്തു ജോസഫ്. ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടിയാകാന്‍ ജിത്തു ആദ്യം സമീപച്ചത് മമ്മൂട്ടിയെയായിരുന്നുവെന്നും എന്നാല്‍ സമയക്കുറവുമൂലം അദ്ദേഹം പ്രൊജക്ട് സ്വീകരിച്ചില്ലെന്നുമുള്ള വാര്‍ത്തകള്‍ മമ്മൂട്ടി ആരാധകര്‍ക്കുണ്ടാക്കിയ നിരാശ ചില്ലറയൊന്നുമല്ല. വന്‍ഹിറ്റായി മാറിയ ചിത്രം മോഹന്‍ലാലിന്റെ കരിയറില്‍ ഒരു പൊന്‍തൂവലായി മാറിയിരിക്കുകയാണ്.

ഇനി എന്നാണ് മമ്മൂട്ടിയൊരു ജിത്തു ജോസഫ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നതെന്ന ചോദ്യങ്ങള്‍ അവസാനിയ്ക്കുന്നില്ല. എന്നാല്‍ ജീത്തു ജോസഫ് പ്രഖ്യാപിച്ച പുതിയ ചിത്രങ്ങളിലൊന്നിലും മമ്മൂട്ടി നായകനായി എത്തുന്നുമില്ല. പക്ഷേ നിരാശപ്പെടേണ്ടതില്ല, ജീത്തു ജോസഫിന്റെ തിരക്കഥയില്‍ മമ്മൂട്ടി അഭിനയിക്കാന്‍ പോവുകയാണ്. ജീത്തുവിന്റെ ഫാമിലി ത്രില്ലര്‍ തിരക്കഥയിലായിരിക്കും മമ്മൂട്ടി അഭിനയിക്കുക. ഈ ചിത്രം സംവിധാനം ചെയ്യുക വിനീത് ശ്രിനീവാസനാണെന്നാണ് സൂചന. വിനീതിന്റെ ആദ്യ സൂപ്പര്‍താര ചിത്രമായിരിക്കുമിത്.

Jeethu Joseph's Script For Mammootty

ഇപ്പോള്‍ ദൃശ്യം തമിഴിന്റെ ജോലിത്തിരക്കുകളിലാണ് ജീത്തു, ഇതിനിടയിലൂടെ തന്നെ മമ്മൂട്ടിച്ചിത്രത്തിന്റെ തിരക്കഥയും ജിത്തു എഴുതിക്കൊണ്ടിരിക്കുകയാണെന്നാണ്‌കേള്‍ക്കുന്നത്.

ലൂമിയര്‍ ഫിലിംസിന്റെ ബാനറില്‍ ശ്രീനിവാസനും മുകേഷ് ചേര്‍ന്ന് ഈ ചിത്രം നിര്‍മ്മിക്കുമെന്നാണ് അറിയുന്നത്. 2015 ജനുവരിയില്‍ ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുക. വര്‍ഷം ഒന്ന് കാത്തിരിക്കണമെങ്കിലും മമ്മൂട്ടിയും ജിത്തു ജോസഫും വിനീത് ശ്രീനിവാസനും ഒന്നിയ്ക്കുന്നൊരു ചിത്രം, മികച്ചതാകുമെന്ന് തന്നെ കരുതാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X