സീരിയല്‍ നടി അഞ്ജന വിവാഹിതയായി; ജീവിതനൗക സീരിയലെ സുമിത്രയുടെ വിവാഹ ചിത്രങ്ങള്‍ പുറത്ത്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അഞ്ജന. ജീവിതനൗക സീരിയലിലൂടെ ജനപ്രീതി നേടി അഞ്ജന ഇന്ന് കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വിശ്വ കൃതി മിശ്ര എന്നാണ് വരന്റെ പേര്. താരവിവാഹത്തിന്റെ ചിതങ്ങളും വീഡിയോയും പുറത്ത് വന്നതോടെ ആശംസാപ്രവഹാമാണ്.

സോഷ്യല്‍ മീഡിയ പേജുകളിലൂടെ വളരെ പെട്ടെന്നാണ് അഞ്ജനയുടെ വിവാഹവിശേഷം വൈറലായത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അഞ്ജനയും വിശ്വയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. വിവാഹം ഈ വര്‍ഷത്തേക്ക് നീട്ടുകയായിരുന്നു. ഇന്ന് നിലമ്പൂരിലെ ഒരു റിസോര്‍ട്ടില്‍ വെച്ചായിരുന്നു സീരിയല്‍ നടിയുടെ വിവാഹം.

anjana

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിപുലമായി തന്നെയാണ് വിവാഹം നടത്തിയത്. ഗോള്‍ഡന്‍ നിറമുള്ള പട്ടുസാരിയില്‍ അതീവ സുന്ദരിയായിട്ടാണ് അഞ്ജന വിവാഹത്തിനെത്തിയത്. മുല്ലപ്പൂ ചൂടി, വളരെ കുറച്ച് ആഭരണങ്ങള്‍ അണിഞ്ഞ് ലളിതമായിട്ടുള്ള രീതിയിലാണ് നടി എത്തിയത്. വെള്ള നിറമുള്ള കുര്‍ത്തയും പാന്റുമാണ് വരന്റെ വേഷം. നോര്‍ത്ത് ഇന്ത്യന്‍ സ്‌റ്റൈലിലുള്ള തലപ്പാവും അദ്ദേഹം ധരിച്ചു.

അഞ്ജനയ്ക്കും ഭര്‍ത്താവിനും ആശംസകള്‍ അറിയിച്ച് കൊണ്ടാണ് പ്രിയപ്പെട്ടവര്‍ എത്തുന്നത്. നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശേഷങ്ങള്‍ക്ക് വേണ്ടിയും കാത്തിരിക്കുകയാണ് ആരാധകര്‍.

anjana

സിനിമയിലൂടെയാണ് അഞ്ജന അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ഗുല്‍മോഹര്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയിച്ചു. അതിന് ശേഷം ഓള്‍ ഇന്ത്യ റേഡിയോയില്‍ ആര്‍ജെ ആയി ജോലി ചെയ്തു. അത് ചെന്നൈയിലായിരുന്നു. അവിടെ നിന്നുമാണ് സീരിയലില്‍ സജീവമാവുന്നത്.

തുടക്കം തമിഴ് സീരിയലുകളായിരുന്നു. നിലവില്‍ സാജന്‍ സൂര്യ നായകനായിട്ടെത്തിയ ജീവിതനൗക എന്ന സീരിയലില്‍ അഭിനയിക്കുകയാണ് നടിയിപ്പോള്‍. നായകനായ സാജന്റെ ഭാര്യ സുമിത്ര എന്ന പ്രധാനപ്പെട്ട കഥാപാത്രം തന്നെയാണ് അഞ്ജനയുടേത്.

More from Filmibeat

Read more about: marriage actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X