കയറു പൊട്ടിച്ചോടുന്ന പോത്തിനു പിന്നാലെ ജനങ്ങൾ! 'ജല്ലിക്കെട്ട്' ഫസ്റ്റ് ലുക്ക്
ആന്റണി വർഗീസ് ചെമ്പൻ വിനോദ്, സാബു മോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ജല്ലിക്കെട്ട്. ലിജോ ജോസ് പെല്ലശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. കയറുപൊട്ടിച്ചോടുന്ന പോത്തിന്റെ ഏറെ പിന്നിലായി ഓടി വരുന്ന ജനക്കൂട്ടമാണ് ഫസ്റ്റ്ലുക്കിൽ. ഓള്‍ഡ്മങ്ക്‌സിന്റേതാണ് പോസ്റ്റര്‍ ഡിസൈന്‍.

ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ എന്നിവര്‍ക്കൊപ്പം ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ഈ.മ.യൗവിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം ടൊറന്റോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലാണ്. എസ് ഹരീഷിന്റെ 'മാവോയിസ്റ്റ്' എന്ന കഥയെ ആസ്പദമാക്കി എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
അങ്കമാലി ഡയറീസിന് വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരന്‍ തന്നെയാണ് ജെല്ലിക്കെട്ടിന്റേയും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍. സെപ്റ്റംബര്‍ 5 മുതല്‍ 15 വരെയാണ് ടൊറന്റോ ചലച്ചിത്രമേള. ശേഷം ഒക്ടോബറോടെ ചിത്രം തീയേറ്ററുകളിലെത്തിയേക്കും.


Click it and Unblock the Notifications











