ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ജെല്ലിക്കെട്ടും! ആകാംക്ഷയോടെ സിനിമാ പ്രേമികള്‍
ലിജോ ജോസ് പെല്ലിശ്ശേരിയുടെതായി സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജെല്ലിക്കെട്ട്. ഈമയൗവിന് ശേഷമുളള സംവിധായകന്‍റെ പുതിയ ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്. ആന്റണി വര്‍ഗീസ് നായകനായ സിനിമ റിലീസിന് മുന്‍പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സെപ്റ്റംബര്‍ 5 മുതല്‍ 15 വരെയാണ് ചലച്ചിത്ര മേള നടക്കുന്നത്. ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് സിനിമയുടെ പുതിയ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

എസ് ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കികൊണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി ജെല്ലിക്കെട്ട് എടുത്തിരിക്കുന്നത്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അബ്ദുസമദ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
അങ്കമാലി ഡയറീസിന് വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരന്‍ തന്നെയാണ് ജെല്ലിക്കെട്ടിനും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.


Click it and Unblock the Notifications