»   » സുഹൃത്തുകളുടെ കുരുത്തക്കേടുമായി 'മന്ദാകിനി' വരുന്നു! പിടിയിലായത് മലയാളത്തിലെ അഞ്ച് യുവതാരങ്ങള്‍!!!

സുഹൃത്തുകളുടെ കുരുത്തക്കേടുമായി 'മന്ദാകിനി' വരുന്നു! പിടിയിലായത് മലയാളത്തിലെ അഞ്ച് യുവതാരങ്ങള്‍!!!

Posted By: Teresa John
Subscribe to Filmibeat Malayalam

സിനിമയ്ക്ക് പ്രചരണം കൊടുക്കുമ്പോള്‍ ഇത്തിരി വ്യത്യസ്തമാവാം എന്ന് ചിന്തിക്കുന്നത് നല്ലതാണ്. അത്തരത്തില്‍ പത്രകുറിപ്പായി പുറത്ത് വന്ന പുതിയ സിനിമയുടെ പരസ്യം കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് സിനിമാ ലോകം. 'മന്ദാകിനി' 5 യുവതാരങ്ങള്‍ പിടിയില്‍ എന്ന് പറഞ്ഞ് പത്രകുറിപ്പായി തോന്നുമെങ്കിലും സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റായിരുന്നു ഇത്.

ഓണത്തിന് മലയാള സിനിമയില്‍ നിന്നും പ്രേക്ഷകര്‍ക്ക് നല്‍കാന്‍ പറ്റിയ സമ്മാനം ഇതല്ലാതെ മറ്റൊന്നില്ല!

പ്രേമം, നേരം എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളായ സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ്, അല്‍താഫ് സലീം, ഷിയാസ് എന്നിവരാണ് പിടിയിലായിരിക്കുന്ന താരങ്ങള്‍. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജെനിത് കാച്ചിപ്പള്ളിയുടെ തിരക്കഥയിലൊരുങ്ങുന്ന സിനിമയാണ് മന്ദാകിനി. പത്രകുറിപ്പ് വായിക്കാം.

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഫേസ്ബുക്ക്‌

യുവതാരങ്ങള്‍ പിടിയില്‍

സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് ഷിയാസ് എന്നീ യുവതാരങ്ങളും അഭിനേതാവും എഴുത്തുകാരനും യുവ സംവിധായകനുമായ അല്‍താഫ് സലീമുമാണ് പുതുമുഖ സംവിധായകന്‍ ജെനീത് കാച്ചിപ്പള്ളിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന ഓപ്പറേഷനില്‍ പിടിയിലായത്.

കഥ പറഞ്ഞ് മയക്കിയതായിരുന്നു

യുവാക്കള്‍ക്കിടയില്‍ സിനിമ എത്തിക്കുന്ന ഈ റാക്കറ്റിനെ വെറുതെ കാണാനും ഓട്ടോഗ്രാഫ് വാങ്ങിക്കുവാനും എന്ന വ്യാജേന ബന്ധപ്പെട്ട സംവിധായകനും സംഘവും കിട്ടിയ സമയത്തിനുള്ളില്‍ കഥ പറഞ്ഞ് മയക്കുകയാണ് പിടിയിലാക്കിയത്.

മോഷണം തുടര്‍കഥയാവുന്നു

പ്രേമം, നേരം എന്നീ ചിത്രങ്ങളിലൂടെ ആളുകളുടെ മനസ്സ് മോഷ്ടിച്ചു തുടങ്ങിയ ഈ സംഘം പുതിയ ചിത്രങ്ങളിലൂടെ മോഷണം തുടര്‍ന്ന് കൊണ്ടിരിക്കുമ്പോളാണ് സംവിധായകന്റെ ഈ നീക്കം.

സുഹൃത്തുകളുടെ കുരുത്തക്കേട്

അഞ്ച് സുഹൃത്തുക്കളുടെ കുരുത്തക്കേടിന്റെ കഥയായ മന്ദാകിനി കേട്ട അഞ്ച് പേരും ചെറുത്ത് നില്‍പ്പില്ലാതെ ഒരു പോലെ കീഴടങ്ങുകയായിരുന്നു. അഭിനയിച്ചു കൊണ്ടിരിക്കുന്ന പ്രമുഖ ചിത്രങ്ങള്‍ക്ക് ശേഷം പ്രധാന പ്രതികളെ വിട്ടു കിട്ടുവനായി കാത്തിരിക്കുന്ന മന്ദാകിനിക്കു വേണ്ടിയുള്ള ആസൂത്രണം നാളുകളായി നടന്നു വരികയായിരുന്നു.

കിടിലം സംഭാവന

'യുവ സാന്നിധ്യങ്ങളും കാലഘട്ടത്തിന് ചേര്‍ന്ന നവ സമീപനങ്ങളും ചേര്‍ന്ന് ഉണര്‍വ്വ് പകര്‍ന്നു കൊണ്ടിരിക്കുന്ന മലയാള സിനിമയിലേക്കുള്ള കിടിലം സംഭാവനയായിരിക്കും' എന്ന് സംവിധായകന്‍ മാത്രം അവകാശപ്പെടുന്ന മന്ദാകിനിയ്ക്ക് വേണ്ടി ഭാര്യയുടെ മാലയും വളയും പണയം വെച്ചിരിക്കുന്ന ഇതിഹാസ, സ്റ്റൈയില്‍ എന്നിവയുടെ നിര്‍മാതാവായ രാജേഷ് അഗസ്റ്റിനും അറസ്റ്റിലാണ്.

തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്

നവംബറില്‍ തുടങ്ങാനിരിക്കുന്ന മന്ദാകിനിയുടെ മറ്റ് താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമായി സംവിധായകനും സംഘവും വള്ളവും വലയുമായി പുറം കടലിലേക്ക് പുറപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.

അല്‍താഫിന്റെ സിനിമയും പുറത്തായി

തന്റെ ആദ്യ ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ് അല്‍താഫ് പിടിയിലാവുന്നത്.

English summary
Jenith Kachappilly's new movie Mandhakini coming soon!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam