»   » നിവിന്റെ പനിനീര്‍ പൂക്കള്‍ മാത്രമല്ല, അമല്‍ ദേവിന്റെ ജലരേഖകളും ഹിറ്റാകുന്നു; കാണൂ

നിവിന്റെ പനിനീര്‍ പൂക്കള്‍ മാത്രമല്ല, അമല്‍ ദേവിന്റെ ജലരേഖകളും ഹിറ്റാകുന്നു; കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളികള്‍ ഏത് അവസ്ഥയിലും കേട്ട് ആസ്വദിയ്ക്കുന്ന ഒരുപിടി നല്ല ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന സംഗീത സംവിധായകനാണ് അമല്‍ ദേവ്. എന്നാല്‍ ഇടക്കാലത്ത് സിനിമയില്‍ നിന്നും വിട്ടു നിന്ന ജെറി അമല്‍ദേവ് നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ പൂക്കള്‍ പനിനീര്‍ പൂക്കള്‍ എന്ന ഗാനമൊരുക്കിക്കൊണ്ടാണ് മടങ്ങിയെത്തിയത്. പാട്ട് വമ്പന്‍ ഹിറ്റായി.

മുന്തിരിവള്ളി തമിഴിലേക്ക്, ഉലഹന്നനായി സംവിധായകന്‍ മനസ്സില്‍ കാണുന്നത് ആ താരത്തിനെ

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയ ജെറി അമല്‍ദേവ് ഇപ്പോള്‍ സജീവമായി സംഗീത രംഗത്തേക്ക് ഇറങ്ങുകയാണ്. ജലരേഖകള്‍ എന്ന ആല്‍ബത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കിക്കൊണ്ട് സംഗീത സംവിധായകന്‍ വരവറിയിച്ചു.

jalarekhakal

നവാഗതനായ അനൂപ് പിള്ളയാണ് ജലരേഖകള്‍ എന്ന ആല്‍ബം സംവിധാനം ചെയ്തിരിയ്ക്കുന്നത്. ജെ ജയകുമാറാണ് ആല്‍ബത്തിന് വരികള്‍ എഴുതിയിരിയ്ക്കുന്നത്. ജെറിയുടെ സംഗീതത്തില്‍ രാധിക സേതുമാധവനും വിന്‍സെന്റ് പിറവും ചേര്‍ന്ന് മധുരമായി ഗാനം ആലപിച്ചിരിയ്ക്കുന്നു.

ആന്റോ ബോബനാണ് ജലരേഖകള്‍ എന്ന ആല്‍ബത്തിന്റെ ആശയം പങ്കുവച്ചത്. ശങ്കര്‍ ബാബു ഛായാഗ്രാഹണവും ജയ് ഓണാട്ട് ചിത്രസംയോജനവും നടത്തിയ ജലരേഖകള്‍ ഇപ്പോള്‍ യൂട്യൂബില്‍ വൈറലാകുകയാണ്. കാണൂ..

English summary
Jerry Amaldev is back with the album Jalarekhakal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam