യേശുവിന്റെ ജീവിത കഥയെ ആസ്‌പദമാക്കി ടി.വി സീരിയല്‍ നിര്‍മിക്കുന്നു
യേശു ക്രിസ്‌തുവിന്റെ ജീവിതത്തിന്റെ അവസാന ദിവസങ്ങളിലെ സംഭവങ്ങളെ ആസ്‌പദമാക്കി സീരിയല്‍ വരുന്നു.
40 ലക്ഷം പൗണ്ട് ചിലവില്‍ നൈജല്‍ സ്റ്റഫോര്‍ഡ് ക്ലാര്‍ക്കാണ് ജീസസിന്റെ ജീവിതം മിനി സ്‌ക്രീനിലെത്തിക്കുന്നത്. പാഷന്‍ എന്ന പേരില്‍ നിര്‍മിക്കുന്ന സീരിയലില്‍ ജോസഫ് മൗള്‍ ആണ് യേശുവിന്റെ വേഷത്തില്‍ അഭിനയിക്കുന്നത്.
മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഐടിവി സംപ്രേഷണം ചെയ്‌ത 'മെമ്മറബിള്‍ ജീസസ് ഓഫ് നസ്‌റത്ത്' എന്ന സീരിയല്‍ വന്‍ ജനപ്രീതിയാണ് പിടിച്ചു പറ്റിയത്. ഇതിനു ശേഷം ആദ്യമായാണ് യേശുവിന്റെ ജീവിതത്തെ ആസ്‌പദമാക്കി സീരിയല്‍ നിര്‍മിക്കുന്നത്.
2004ല്‍ ബിബിസി ചാള്‍സ് ഡിക്കന്‍സിന്റെ ബ്ലീക്ക് ഹൗസ് എന്ന നോവലിനെ ആസ്‌പദമാക്കി ഡോക്യുമെന്ററിയായി ജീസസിന്റെ ജീവിതം മിനി സ്‌ക്രീനിലെത്തിച്ചിരുന്നു. ഇതിന്റെ വന്‍ വിജയമാണ് പുതിയ സീരിയലിനുള്ള പ്രചോദനമെന്ന് നിര്‍മാതാവായ നൈജല്‍ പറയുന്നത്.
യേശുവിന്റെ ഐതിഹാസികമായ ജീവിതകഥയെ ആസ്‌പദമാക്കി അടുത്ത കാലത്തായി നിര്‍മിച്ച പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്, ദി ലാസ്റ്റ് ടെംപ്‌റ്റേഷന്‍ എന്നീ ചിത്രങ്ങള്‍ ബോക്‌സ്‌ഓഫീസില്‍ വന്‍വിജയം നേടിയിരുന്നു.


Click it and Unblock the Notifications