Don't Miss!
- News 'എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം'; അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് യുഎൻ
- Automobiles 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
പത്തേമാരി എത്തുന്നതിന് മുമ്പ്, പിന്നെയും മമ്മൂട്ടിയ്ക്ക് ജുവല്‍
ടെലിവിഷന്‍ അവതാരകയായ ജുവല്‍ മേരി മമ്മൂട്ടി നായകനാകുന്ന പത്തേമാരി എന്ന ചിത്രത്തിലൂടയാണ് വെള്ളിത്തിരിലെത്തുന്നത്. സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് ഇതാ വീണ്ടും ജുവലിന് മറ്റൊരു മമ്മൂട്ടി ചിത്രം.
കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജുവല്‍ വീണ്ടും മമ്മൂട്ടിയ്ക്ക് നായികയാകുന്നതെന്നതും ശ്രദ്ധേയമാണ്. ഗ്രാന്റ്ഫിലിം കോര്‍പറേഷന്റെ ബാനറില്‍ ഹനീസ്, നൗഷാദ്, എന്നിവര്‍ ചേര്‍ന്നു നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രില്‍ 25 ന് തൊടുപുഴയില്‍ ആരംഭിയ്ക്കും.
മമ്മൂട്ടിയെയും ജുവലിനെയും കൂടാതെ സലിം കുമാര്‍, ടിനി ടോം, ചെമ്പന്‍ വിനോദ് ജോസ്, ടി ജി രവി, മാമുക്കോയ, കെ പി എ സി ലളിത, സേതു ലക്ഷ്മി എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു. പി എസ് റഫീക്കാണ് ചിത്രത്തിന് തിരക്കഥയും ഗാനങ്ങളും ഒരുക്കുന്നത്.
കറുത്ത പക്ഷികള്‍ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയും കമലും ഒന്നിയ്ക്കുന്ന ചിത്രത്തിന് ഇതുവരെ പേര് തീരുമാനിച്ചിട്ടില്ല. മാര്‍ത്താണ്ഡന്റെ അച്ചാ ദീന് എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. പഞ്ചാബി നടി മാന്‍സി ശര്‍മ്മയാണ് ചിത്രത്തിലെ നായിക.
മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ജുവല്‍ മേരിയെ പ്രേക്ഷകര്‍ക്ക് പരിചയം. റിയാലിറ്റി ഷോയിലെ ജുവലിന്റെ പ്രകടനം കണ്ടിട്ട് തന്നെയാണ് സലീം അഹമ്മത് പത്തേമാരിയില്‍ മമ്മൂട്ടിയുടെ നായികയായി ക്ഷണിച്ചതും
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ