താരപുത്രി ഇനി വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ! ജാന്‍വി കപൂറിന്‍റെ തെലുങ്കിലെ അരങ്ങേറ്റം ഉടന്‍?
താരപുത്രികളില്‍ പ്രധാനികളിലൊരാളായ ജാന്‍വി കപൂറിന്റെ രണ്ടാമത്തെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ധടക്കിലൂടെയായിരുന്നു ജാന്‍വി തുടക്കം കുറിച്ചത്. അമ്മയ്ക്ക് പിന്നാലെയായാണ് മകളും സിനിമയിലേക്കെത്തിയത്. മകളുടെ ആദ്യ സിനിമ കാണുകയെന്ന സ്വപ്‌നം ബാക്കിവെച്ചാണ് ശ്രീദേവി യാത്രയായത്. ധടക്കിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. തെലുങ്ക് ചിത്രവുമായി താരപുത്രി എത്തിയേക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
പുരി ജഗന്നാഥാണ് താരപുത്രിയെ സമീപിച്ചതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വിജയ് ദേവരകൊണ്ട നായകനായി അഭിനയിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ ഭാഗമായി താരപുത്രി എത്തുമോയെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. ഡിയര്‍ കോമ്രേഡിന് ശേഷമുള്ള വിജയ് ദേവരകൊണ്ട ചിത്രം ഏതാണെന്ന് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

നാല് ഭാഷകളിലായി സിനിമയൊരുക്കാനുള്ള സ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ചാര്‍മി കൗറാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുരി ജഗന്നാഥ്-വിജയ് ദേവരകൊണ്ട കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ചാര്‍മി സ്ഥിരീകരണം നടത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. അധികം വൈകാതെ തന്നെ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications











