For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാജമൗലിയോട് നോ പറഞ്ഞ് താരപുത്രി! അമ്മയെപ്പോലെ തന്നെ മകളും നിരാശപ്പെടുത്തി! കാരണം ഇതായിരുന്നു?

    |

    ബാഹുബലി 2 ന് ശേഷമുള്ള അടുത്ത ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച് അടുത്തിടെയാണ് രാജമൗലി പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യ സമരസേനാനികളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന ആര്‍ആര്‍ആറിന്റെ തിരക്കുകളിലാണ് അദ്ദേഹം. രാംചരണവും ജൂനിയര്‍ എന്‍ടി ആറുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ബോളിവുഡ് താരനിരയും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ആലിയ ഭട്ട് ഈ സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ അരങ്ങേറുകയാണ്. ബ്രീട്ടീഷ് താരമായ ഡെയ്‌സി എഡ്ജറും ചിത്രത്തിനായി എത്തുന്നുണ്ടെന്ന വാര്‍ത്തകളായിരുന്നു നേരത്തെ പുറത്തുവന്നത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് താരം ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു പിന്നീട്.

    ഇതിന് ശേഷമാണ് ആ വേഷത്തിലേക്ക് ജാന്‍വി കപൂറിനെ പരിഗണിക്കാനായി സംവിധായകന്‍ തീരുമാനിച്ചത്. താരപുത്രിയുടെ ഭാഗത്തുനിന്നും അത്ര നല്ല പ്രതികരണങ്ങളല്ല ലഭിച്ചിട്ടുള്ളതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ആര്‍ആര്‍ആറുമായി സഹകരിക്കാന്‍ താല്‍പര്യമില്ലെന്ന താരപുത്രിയുടെ വാക്കുകള്‍ കേട്ട് അണിയറപ്രവര്‍ത്തകരും ആരാധകരുമെല്ലാം ഞെട്ടിയിരിക്കുകയാണ്. ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായിട്ടില്ല. തന്റെ കഥാപാത്രത്തിന് പ്രാധാന്യമില്ലെന്ന ധാരണയിലാണ് ജാന്‍വി നോ പറഞ്ഞതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.

    Jhanvi Kapoor

    ജാന്‍വി കപൂറിന്റെ അമ്മയായ ശ്രീദേവിയും നേരത്തെ രാജമൗലിയോട് നോ പറഞ്ഞിരുന്നു. ബാഹുബലിയില്‍ അഭിനയിക്കാനായി ക്ഷണിച്ചപ്പോഴായിരുന്നു അവര്‍ ആ ക്ഷണം നിരസിച്ചത്. തന്റെ കഥാപാത്രം എങ്ങനെയായിരിക്കണമെന്ന് ശ്രീദേവി വ്യക്തമാക്കുകയും ആവശ്യം സംവിധായകന്‍ നിരാകരിക്കുകയും ചെയ്തത് വന്‍വിവാദമായി മാറിയിരുന്നു. രമ്യ കൃഷ്ണനാണ് പിന്നീട് ശ്രീദേവിക്ക് പകരക്കാരിയായി എത്തിയത്. ആ കഥാപാത്രത്തിന് ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചതും.

    English summary
    Jhanvi Kapoor said no to SS Rajamouli, here is the reason
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X