Don't Miss!
- News
വളരെക്കാലത്തെ ആ ആഗ്രഹം നടക്കും, അവിചാരിതമായ പലവിധ നേട്ടങ്ങള്‍, സമ്പൂർണ്ണ വാരഫലം
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ഇനി ഒരു ആയിരം പടം ചെയ്താലും ഇട്ടിമാണി തന്നെയാണ് ഞങ്ങളുടെ ഭാഗ്യം! മോഹന്‍ലാലിനെക്കുറിച്ച് ജിബി-ജോജു!
മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനം വീണ്ടും വന്നെത്തിയിരിക്കുകയാണ്. ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കുമെല്ലാം തന്നെ മെയ് 21 ഒരാഘോഷ ദിവസം കൂടിയാണ്. 59ാം പിറന്നാളാണ് ലാലേട്ടന് ഇക്കൊല്ലം ആഘോഷിക്കുന്നത്. സൂപ്പര്‍ താരത്തിന് ആശംസകളുമായി നിരവധി പേര് സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. നിലവില്‍ ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് ലാലേട്ടനുളളത്
ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നവാഗത സംവിധായകരാണ് ലൂസിഫറിന് ശേഷമുളള മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നത്. ലാലേട്ടന് പിറന്നാള്‍ ആശംസകളുമായി ഇട്ടിമാണിയുടെ സംവിധായകരായ ജിബി- ജോജു തുടങ്ങിയവര്‍ എത്തിയത് ശ്രദ്ധേയമായി മാറിയിരുന്നു. വികാരനിര്‍ഭരമായ ഒരു കുറിപ്പിലൂടെയായിരുന്നു സൂപ്പര്‍ താരത്തിന് സംവിധായകര്‍ ആശംസകള്‍ അറിയിച്ചത്.

മോഹന്‍ലാലിനെക്കുറിച്ച് ഇട്ടിമാണി സംവിധായകര്‍
ഇന്ന് ലാലേട്ടന്റെ ജന്മദിനം, മലയാളികള്‍ ഇത്രത്തോളം ആഘോഷമാക്കുന്ന ഒരു ജന്മദിനം വളരെ വിരളമാണ്. അദ്ദേഹത്തിന്റെ ജനപ്രീതി കാണുമ്പോള്‍ ലാലേട്ടന് ഒരോരുത്തര്‍ക്കും സ്വന്തം കുടുംബത്തിലെ അംഗത്തേപ്പോലെയാണ് എന്ന് തോന്നാറുണ്ട്. ഞങ്ങള്‍ക്ക് അതിലുപരി ഏറ്റവും വലിയ സന്തോഷം എന്ന് പറയുന്നത് ഈ പിറന്നാളില്‍ ലാലേട്ടന് നില്‍ക്കുന്നത് 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'' എന്ന ചിത്രത്തിനൊപ്പമാണ്. അതിന്റെ പിന്നാമ്പുറം പരിശോധിച്ചാല്‍ 24 വര്‍ഷമായി ജിബി എന്ന അസിസ്റ്റന്റ്-അസോസിയേറ്റ് ഡയറക്ടറും 20 വര്‍ഷമായി അസിസ്റ്റന്റ്-അസോസിയേറ്റായി തുടരുന്ന ജോജുവും ഞങ്ങള്‍ രണ്ടു പേരും ലാലേട്ടനെ അടുത്ത് കാണുന്നത് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ്.

മുഖത്തേക് നോക്കി ഇങ്ങനെ നിന്ന് പോകും
ഇത്രയും വര്‍ഷം ലാലേട്ടന് എന്ന മഹാ വൃക്ഷം ഇവിടെ ഉണ്ടായിരുന്നെങ്കില്‍ പോലും ഞങ്ങള്‍ക്ക് കാണാനോ എത്തി പിടിക്കാനോ പറ്റാത്ത അത്ര ദൂരത്തില്‍ ആയിരുന്നു അദ്ദേഹം. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ ഞങ്ങള്‍ ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് ആയിരുന്നു. പത്ത് മുപ്പത്തഞ്ചോളം സിനിമകളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കില്‍ പോലും യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തില്‍ ഞങ്ങള്‍ വര്‍ക്ക് ചെയ്യുകയായിരുന്നില്ല, കാരണം എന്നും ലാലേട്ടന് ഞങ്ങളുടെ തൊട്ടു മുന്പില് നില്ക്കുന്നു, ഞങ്ങള്‍ ആരാധിക്കുന്ന ഞങ്ങള്‍ സ്വപ്നം കാണുന്ന ലാലേട്ടന് ഞങ്ങളുടെ തൊട്ടടുത്ത് നില്‍ക്കുന്നുത് ഞങ്ങള്‍ക്ക് ഭയങ്കര അതിശയമായിരുന്നു. ഞങ്ങള്‍ എപ്പോള്‍ നോക്കിയാലും ഷോട്ട് എടുക്കാന്‍ വരുമ്പോള്‍ ലാലേട്ടന്റെ മുഖത്തേക്കാ നോക്കുക. മുഖത്തേക് നോക്കി ഇങ്ങനെ നിന്ന് പോകും, അവിടെ കണ്ടിന്യുറ്റി നോക്കാനോ മറ്റുള്ള കാര്യങ്ങള്‍ വരെ സത്യം പറഞ്ഞാല്‍ മറന്നു പോയിട്ടുണ്ട്.

ഒരോ ദിവസം കഴിയുന്തോറും വിഷമമായിരുന്നു
അങ്ങനെ നിന്ന ജീവിതത്തില്‍ സത്യം പറഞ്ഞാല്‍ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ലാലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യുക എന്നത് ! മുന്തിരി വള്ളികള്‍ ഷൂട്ട് ഒരോ ദിവസം കഴിയുന്തോറും വിഷമമായിരുന്നു കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞാല്‍ ലാലേട്ടന് ഈ പ്രൊജക്ട് വിട്ട് പോകും. ഈ ലോകം മുഴുവന്‍ കാത്തിരിക്കുന്ന ഇത്ര തിരക്കുള്ള വ്യക്തി ഇനി അദ്ദേഹത്തെ എങ്ങനെ കാണും? ഞങ്ങള്‍ മനസില്‍ തീരുമാനിച്ചിരുന്നു ലാലേട്ടനെ വിട്ടു കളയരുത് എന്ന്, പുതുമുഖ സംവിധായകര്‍ക്ക് ലാലട്ടേന്‍ ഡേറ്റ് കൊടുക്കില്ല എന്നത് വെറും തോന്നല്‍ ആണ് എന്ന് മനസിലാക്കി ലാലേട്ടനെ ഞങ്ങള്‍ക്ക് വേണം എന്ന് അതിയായ ആഗ്രഹത്തിന്റെ ഫലം എന്ന പോലെ; ഞങ്ങളുടെ 40 ല്‍ എത്തി നില്ക്കുന്ന ഈ ജീവിതത്തില്‍ ഇനിയൊരിക്കല്‍ ലാലേട്ടനെ കാണാനോ അദ്ദേഹത്തോട് ഒപ്പം പ്രവര്‍ത്തിക്കാനോ ചിലപ്പോള്‍ ദൈവം ഒരു ഭാഗ്യം തന്നു എന്ന് വരില്ല.

ലാലേട്ടനോട് അത് പറയാന്‍ സാഹചര്യം കിട്ടി
ഒരു നല്ല കഥ,തിരക്കഥ,സംഭാഷണം തയ്യാറാക്കി ഞങ്ങള്‍ കാത്തിരുന്നത് കൊണ്ടോ ദൈവം എല്ലാ അനുഗ്രഹവും കൊണ്ടു വന്ന തന്നതു പോലെ തൊട്ടടുത്ത് ലാലേട്ടന് ഉണ്ടായി. ലാലേട്ടനോട് അത് പറയാന്‍ സാഹചര്യം കിട്ടി. ലാലേട്ടന് വേണ്ട തിരുത്തലുകള്‍ക്ക് വേണ്ടി ഒന്നൊന്നര വര്‍ഷം പോയി. എന്നിരുന്നാല്‍ പോലും ഇന്ന് തികഞ്ഞ ആത്മസംതൃപ്തിയോടെയാണ് ഞങ്ങള്‍ നില്‍ക്കുന്നത്. ഇന്ന് മോഹന്‍ലാല്‍ എന്ന് പറയുന്ന ലോകം കണ്ട ഏറ്റവും മികച്ച നടന് ഞങ്ങളുടെ സെറ്റിലാണ്. ഞങ്ങളുടെ കൂടെയാണ് ഇട്ടിമാണി ആയിട്ട് അദ്ദേഹം ഇപ്പോള്‍. ഈ നടക്കുന്നത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്

ഇനി ഒരു ആയിരം പടം ചെയ്താലും
ഈ നിമിഷം മുകളിലേക്ക് നോക്കുമ്പോള്‍ ആകാശത്ത് ഉദിച്ച് നില്ക്കുന്ന ചന്ദ്രന് അത് പ്രകാശിച്ച് നില്ക്കുമ്പോള് ഞങ്ങളുടെ മനസില്‍ അത് ലാലേട്ടന്റെ മുഖമായി തോന്നുന്നു. കാരണം ഞങ്ങള്‍ ഇന്ന് സ്വപ്ന ലോകത്താണ് ഞങ്ങളോടൊപ്പം ലാലേട്ടന്. ഞങ്ങള്‍ ചെറുപ്പത്തില്‍ സ്വപ്നം കണ്ട് നടന്നിരുന്ന ലാലേട്ടനെ ഇന്ന് ഞങ്ങള്‍ ഡയറക്ട് ചെയ്യുന്നു. ഇതില്‍ വലിയ ഭാഗ്യം ഇനി ഞങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാനില്ല. ഇനി ഒരു ആയിരം പടം ചെയ്താലും ഇട്ടിമാണി തന്നെയാണ് ഞങ്ങള്‍ക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം.

നിങ്ങള്‍ തീര്‍ച്ചയായും ലാലേട്ടനിലേക്ക് എത്തും
ഇന്ന് ഞങ്ങള്‍ ഈ ചിത്രം ചെയ്യുന്നത് ഞങ്ങള്‍ക്ക് വേണ്ടിയല്ലാ. എല്ലാ അസിസ്റ്റന്റ് അസോസിയേറ്റ് ഡയറക്ടേഴ്സിനും വേണ്ടിയാണ്. ലാലേട്ടന് നമ്മുടെ എല്ലാവരുടേയും ആണ്, ലാലേട്ടനോടൊപ്പം സിനിമ ചെയ്യാനാഗ്രഹിക്കുന്ന എല്ലാ യുവ സംവിധായകരോടും. കേരളത്തിന്റെ ഒരു പൊതു സ്വത്തായി നിങ്ങള്‍ക്ക് അവതരിപ്പിക്കാന്‍ പറ്റുന്ന കഥകള്‍ കഥാപാത്രങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ലാലേട്ടനിലേക്ക് എത്തും, ദൈവം എത്തിക്കും. ഈ പുണ്യജന്മത്തില്‍ ഒരു ജന്മദിനം ഞങ്ങളോട് ഒപ്പം ആയതില്‍ ഇതില്‍ വലിയ ഒരു ഭാഗ്യം ഈ സിനിമ ജീവിതത്തില്‍ ഇനി വരാന്‍ ഇല്ല, നന്ദി ലാലേട്ടാ.
പോസ്റ്റ് കാണൂ
മമ്മൂട്ടിയുടെ മധുരരാജയ്ക്ക് ബോക്സ് ഓഫീസില്‍ വീണ്ടും നേട്ടം! നൂറ് കോടിക്കായുളള കാത്തിരിപ്പ് നീളില്ല
ശ്രീനിവാസന് മുകളിലേക്കെത്തുന്ന ധ്യാനിന്റെ കുട്ടി മാമ ; സദീം മുഹമ്മദിന്റെ റിവ്യൂ
-
12 വയസിനപ്പുറം ഇന്ദ്രന്‍സ് ജീവിക്കില്ല; അമ്മയോട് ജോത്സ്യന് പറഞ്ഞ പ്രവചനം, രക്ഷപ്പെട്ടതിനെ കുറിച്ച് താരം
-
'എത്ര ഫേക്ക് ആയ ലോകത്താണ് നമ്മളെന്ന് മനസ്സിലാക്കി; എന്നെപ്പറ്റി എഴുതുന്നവരോട് വിളിച്ച് പറയണമെന്ന് തോന്നി'
-
'എന്റെ കഥാപാത്രങ്ങൾ എനിക്ക് ആസ്വദിക്കാൻ പറ്റാറില്ല, ആദ്യത്തെ സിനിമ മുതൽ അങ്ങനെയാണ്'; കാരണം പറഞ്ഞ് മഞ്ജു!