പ്രണവുമായി നല്ല കെമിസ്ട്രി, മമ്മൂട്ടിയ്‌ക്കൊപ്പം കളങ്കാവൽ, വേണ്ടെന്ന് വച്ച സർക്കാർ ജോലി: ജിബിൻ പറയുന്നു
നടൻ ജിബിൻ ഗോപിനാഥ് തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ചും രാഹുൽ സദാശിവൻ, പ്രണവ് മോഹൻലാൽ, മമ്മൂട്ടി, മോഹൻലാൽ എന്നിവരുമായുള്ള അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുന്നു. 'ഡിയസ് ഇറ', 'കളങ്കാവൽ', '2018' തുടങ്ങിയ സിനിമകളിലെ ഓർമ്മകളും അദ്ദേഹം പങ്കുവെക്കുന്നു.
ഒരു ഗവൺമെൻ്റ് ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് വരുമ്പോൾ തോന്നിയ ആത്മവിശ്വാസത്തെക്കുറിച്ച് ജിബിൻ തുറന്നു പറയുന്നു. "നിങ്ങൾ നിങ്ങളായിട്ട് എന്റെ മുമ്പിൽ വന്നാൽ മതി, ബാക്കി ഞാൻ നോക്കിക്കോളാം" എന്ന് രാഹുൽ സദാശിവൻ പറഞ്ഞപ്പോൾ അതൊരു വലിയ ധൈര്യമായി.
ഡിയസ് ഇറേയിലെ മധുസൂദനൻ പോറ്റി എന്ന കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, കഥാപാത്രത്തിന് വേണ്ടി പ്രത്യേക തയ്യാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ലെന്ന് ജിബിൻ പറയുന്നു. രാഹുൽ സദാശിവന്റെ സംവിധാന ശൈലിയെയും ജിബിൻ പ്രശംസിച്ചു.

പ്രണവ് മോഹൻലാലിനൊപ്പമുള്ള അഭിനയത്തെക്കുറിച്ചും ജിബിൻ വാചാലനായി. ആദ്യമായി കണ്ടുമുട്ടുന്നത് സിനിമയുടെ സെറ്റിൽ വെച്ചാണെങ്കിലും പെട്ടെന്ന് തന്നെ നല്ല സുഹൃത്തുക്കളായി. ആ സൗഹൃദം സ്ക്രീനിൽ നന്നായി പ്രതിഫലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കളങ്കാവലിൽ മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ച അനുഭവം ജിബിൻ പങ്കുവെക്കുന്നു. മമ്മൂട്ടിയോടൊപ്പം കുറച്ചു ദിവസം ചിലവഴിക്കാൻ കഴിഞ്ഞു എന്നത് വലിയ സന്തോഷം നൽകി. അദ്ദേഹത്തിന്റെ അഭിനയം അടുത്ത് നിന്ന് കാണാൻ സാധിച്ചത് അവിസ്മരണീയമായ അനുഭവമായിരുന്നു.
വേടനുമായുള്ള സൗഹൃദത്തെക്കുറിച്ചും ജിബിൻ സംസാരിച്ചു. വേടന് ലിറിസിസ്റ്റിനുള്ള സ്റ്റേറ്റ് അവാർഡ് കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ട്. ഇന്നത്തെ ലോകം അറിയുന്ന വേടന് മുമ്പുള്ള വേടനെ എനിക്കറിയാം. അവൻ്റെ വളർച്ചയിൽ ഞാൻ അഭിമാനിക്കുന്നു.
സിനിമ കണ്ടിറങ്ങിയ ശേഷം പലരും നല്ല അഭിപ്രായങ്ങൾ പറഞ്ഞെന്നും ജിബിൻ പറയുന്നു. ദിലീപേട്ടൻ മെസ്സേജ് അയച്ചു, മമ്മൂക്ക നേരിട്ട് അഭിനന്ദിച്ചു. സുചിത്ര മോഹൻലാൽ ഉൾപ്പെടെ നിരവധി പേർ പ്രശംസിച്ചു. ഇതെല്ലാം ഒരുപാട് സന്തോഷം നൽകുന്നു.
2018 എന്ന സിനിമയിൽ ലാലേട്ടനോടൊപ്പം അഭിനയിച്ച രംഗം ഓർക്കുമ്പോൾ ജിബിൻ ഇപ്പോളും ആവേശഭരിതനാകുന്നു. ആദ്യമായി തന്നെ വലിയ സ്ക്രീനിൽ കണ്ടപ്പോൾ ഉണ്ടായ അനുഭൂതി വാക്കുകൾക്ക് അതീതമായിരുന്നു എന്ന് ജിബിൻ പറയുന്നു.
ഏത് കഥാപാത്രം ചെയ്യുമ്പോളും ജിബിൻ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് താനായിരിക്കാൻ ശ്രമിക്കുക എന്നതാണ്. നമ്മളിലെ നന്മകൾ എന്നും കൂടെയുണ്ടാവണം. അഭിനയം ആത്മാർത്ഥമായിരിക്കണം, പ്രേക്ഷകർക്ക് അത് അനുഭവിക്കാന്‍ കഴിയണം.


Click it and Unblock the Notifications











