»   » അഭിനയം കുറച്ച് കൂടെ നന്നാക്കാമായിരുന്നു എന്ന് പറയുമ്പോള്‍, മോഹന്‍ലാലിന്റെ മറുപടി

അഭിനയം കുറച്ച് കൂടെ നന്നാക്കാമായിരുന്നു എന്ന് പറയുമ്പോള്‍, മോഹന്‍ലാലിന്റെ മറുപടി

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ അഭിനയം കുറച്ച് കൂടി നന്നാക്കാമായിരുന്നുവെന്ന് ഏതെങ്കിലും സംവിധായകന്‍ പറയുമൊ. ഇല്ലെന്ന് ഉറപ്പിച്ച് തന്നെ പറായം. സിനിമയില്‍ വര്‍ഷങ്ങള്‍ പരിചയമുള്ള മോഹന്‍ലാലിനോട് സംവിധായകന് അങ്ങനെയൊന്നും പറഞ്ഞ് കൊടുക്കേണ്ട കാര്യമില്ല.

മോഹന്‍ലാല്‍-ജിബു ജേക്കബ് ചിത്രം; ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടില്ലെന്ന് തിരക്കഥാകൃത്ത്

വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. പ്രധാന ലൊക്കേഷനായ കോഴിക്കോടാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നത്.

നാളുകള്‍ക്ക് ശേഷം കോഴിക്കോട് എത്തിയപ്പോള്‍, സന്തോഷം അതിലേറെ സങ്കടവും; മോഹന്‍ലാല്‍

മോഹന്‍ലാലുമായുള്ള ആദ്യ അനുഭവത്തെ കുറിച്ച് സംവിധായകന്‍ ജിബു ജേക്കബ് പറയുന്നത് ഇങ്ങനെ. തുടര്‍ന്ന് വായിക്കാം.

ഛോട്ടാ മുംബൈയിലെ ചെട്ടികുളങ്ങര

സഹസംവിധായകനായിരുന്ന കാലത്ത് മോഹന്‍ലാലിന്റെ മൂന്ന് ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. മാന്ത്രികനായിരുന്നു ആദ്യ ചിത്രം. ഛോട്ടാ മുംബൈയിലെ ചെട്ടികുളങ്ങര എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പല ഭാഗങ്ങളും ഞാനാണ് ഷൂട്ട് ചെയ്തത്.

ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല

വെള്ളമൂങ്ങയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഒരു പഞ്ചായത്ത് സെക്രട്ടറിയുടെ വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. മീനയാണ് നായിക.

ടേക്ക് വേണമെന്ന് പറയുമ്പോള്‍

മോഹന്‍ലാലിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കംഫര്‍ട്ടബിളാണെന്ന് സംവിധായകന്‍ ജിബു ജേക്കബ് പറയുന്നു. എത്ര ടേക്ക് വേണമെന്ന് പറഞ്ഞാലും അദ്ദേഹം അസ്വസ്ഥനാകില്ല. ചെയ്യാന്‍ തയ്യാറായി മുന്നോട്ട് വരും.

ടേക്ക് എടുക്കേണ്ടി വന്നോ

അദ്ദേഹം അഭിനയിക്കുന്നതില്‍ ഇതുവരെ ടേക്ക് എടുക്കേണ്ടി വന്നിട്ടില്ല. സാങ്കേതികമായി വരുന്ന പ്രശ്‌നങ്ങളാല്‍ സംഭവിക്കുന്നതിന് മാത്രമാണ് ടേക്ക് എടുക്കേണ്ടി വന്നിട്ടുള്ളത്.

സംവിധായകന്റെ തീരുമാനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കും

സംവിധാകന്‍ പറയുന്നതെന്താണോ അത് ചെയ്യാന്‍ ലാല്‍ തയ്യാറാണ്. ഇത്രയും അറിവുള്ളയാളാണ്. എങ്കിലും സംവിധായകന്റെ തീരുമാനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുമെന്ന് ജിബു ജേക്കബ് പറയുന്നു.

ഏറ്റവും നല്ലതായിരുന്നുവെന്ന് മനസിലാകും

ക്യാമറയ്ക്ക് മുമ്പില്‍ അഭിനയിക്കുമ്പോള്‍ കുറച്ച് കുറഞ്ഞ് പോയില്ലെ എന്ന് തോന്നാറുണ്ട്. അത് ലാലേട്ടനോട് പറയുമ്പോള്‍, മോണിട്ടറില്‍ കണ്ടു നോക്കൂ എന്ന് പറയും. പറഞ്ഞതിന് മാറ്റമുണ്ടാകില്ല. അത് ഏറ്റവും നല്ലതായിരുന്നുവെന്ന് മനസിലാകും. ജിബു ജേക്കബ് പറയുന്നു. സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജിബു ജേക്കബ് പറഞ്ഞത്.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Jibu Jacob about Mohanlal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam