»   » മീനയുടെ ആ വീഡിയോ ലീക്കായതിനെ കുറിച്ച് ജിബു ജേക്കബ് പറയുന്നു, വളരെ ഗൗരവമാണിത്

മീനയുടെ ആ വീഡിയോ ലീക്കായതിനെ കുറിച്ച് ജിബു ജേക്കബ് പറയുന്നു, വളരെ ഗൗരവമാണിത്

By: Rohini
Subscribe to Filmibeat Malayalam

കഴിഞ്ഞ രണ്ട് ദിവസമായി നടി മീനയുടെ ആരാധകരും സോഷ്യല്‍ മീഡിയയും ഒരു വീഡിയോ ആഘോഷിക്കുന്നുണ്ട്. മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ മീന പാടുന്ന പാട്ടിന്റെ വീഡിയോ എന്ന പേരോടെയാണ് വീഡിയോ പ്രചരിയ്ക്കുന്നത്.

ഭാര്യയെ പറ്റിയ്ക്കുന്ന ഭര്‍ത്താവാണോ മുന്തിരി വള്ളിയില്‍ മോഹന്‍ലാല്‍; കാണൂ


ആ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥയുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍ ജിബു ജേക്കബ്. ആ പാട്ട് മീന പാടുന്നതല്ല, മീന ചുണ്ടനക്കുക മാത്രമാണ് ചെയ്യുന്നത് എന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു.


വീഡിയോയില്‍ ഉള്ളത്

തനി വീട്ടമ്മയുടെ ലുക്കില്‍ മീന അടുക്കളയില്‍ നിന്ന് പാടുന്നതായിട്ടാണ് വീഡിയോയില്‍ കാണിയ്ക്കുന്നത്. മധുരമായ ശബ്ദവും വരികളും. പാടുന്നത് മീനയല്ല എന്നാരും പറയില്ല. മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് മീന പാടിയിരിയ്ക്കുന്നത് എന്ന് വേഷം കണ്ടാല്‍ അറിയാം.


സിനിമയിലെ രംഗമാണ്

എന്നാല്‍ ഈ പാട്ട് മീന പാടുന്നതല്ല എന്നും, സിനിമയിലെ ഒരു രംഗമാണെന്നും സംവിധായകന്‍ ജിബു ജേക്കബ് പറഞ്ഞു. ഈ രംഗം എങ്ങനെയാണ് ലീക്കായത് എന്നറിയില്ല. അതിനെ കുറിച്ച് അന്വേഷിച്ച് വരികയാണ്. സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നത് എന്നും വീഡിയോ ഇത്ര വൈറലാകും എന്ന് കരുതിയില്ല എന്നും ജിബു ജേക്കബ് പറഞ്ഞു.


ചിത്രത്തില്‍ മീന

ആനിയമ്മ എന്ന വീട്ടമ്മയുടെ വേഷത്തില്‍, നാടന്‍ ലുക്കിലാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മീന എത്തുന്നത്. മോഹന്‍ലാല്‍ അവതരിപ്പിയ്ക്കുന്ന ഉലഹന്നാന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയാണ്.


ഇതാണ് പാട്ട്

ഇതാണ് മീന പാടുന്ന പാട്ട് എന്ന വ്യാജേനെ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന വീഡിയോ.
English summary
Jibu Jacob clear the rumor behind Meena's viral video
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam