»   » അവസാനം മോഹന്‍ലാല്‍-ജിബു ജേക്കബ് ചിത്രത്തിനു പേരിട്ടു !!

അവസാനം മോഹന്‍ലാല്‍-ജിബു ജേക്കബ് ചിത്രത്തിനു പേരിട്ടു !!

By: Pratheeksha
Subscribe to Filmibeat Malayalam

വെള്ളിമൂങ്ങയ്ക്കു ശേഷം മോഹന്‍ലാലു ജിബു ജേക്കബും ഒരുമിക്കുന്ന ചിത്രത്തിനു ഒടുവില്‍ പേരു തീരുമാനിച്ചു. ഷൂട്ടിങ് തുടങ്ങി നാലാഴ്ച്ച പിന്നിട്ടിട്ടും ചിത്രത്തിന്റെ പേരു നിശ്ചയിച്ചിരുന്നില്ല.

ഇത്തരത്തിലുളള അനുഭവം തനിക്കാദ്യമായിട്ടാണെന്നും താന്‍ തിരക്കഥ നിര്‍വ്വഹിച്ച ചിത്രങ്ങളില്‍ ജലോത്സവത്തിനു മാത്രമാണ് ഷൂട്ടിങിനു ശേഷം ടൈറ്റില്‍ തീരുമാനിച്ചതെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്ത് സിന്ധുരാജ് വ്യക്തമാക്കിയിരുന്നു. ചിത്രവിശേഷങ്ങളിലേയ്ക്ക്..

രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം

വെളളി മൂങ്ങയ്ക്കു ശേഷം മോഹന്‍ലാലും ജിബുജേക്കബും ഒന്നിക്കുന്ന ചിത്രമാണിത് .രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മോഹന്‍ലാലും മീനയുമാണ്.

വിജെ ജയിംസിന്റെ ചെറുകഥ

വിജെ ജയിംസിന്റെ പ്രണയോപനിഷത് എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന് പ്രണയോപനിഷത് എന്നു പേരിടാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം

പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ലാല്‍ അവതരിപ്പിക്കുന്നത്.

ദൃശ്യത്തിനു ശേഷം

സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിനു ശേഷം മോഹന്‍ലാലും മീനയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

ചിത്രീകരണം കോഴിക്കോട്

ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട്ട് പുരോഗമിക്കുന്നുവെന്നും ഒക്ടോബര്‍ രണ്ടിന് കേരളത്തിലെ ഷൂട്ടിങ് പൂര്‍ത്തിയാകുമെന്നും ജിബു ജേക്കബ് അറിയിച്ചിരുന്നു.

വന്‍ താരനിര

അനൂപ് മേനോന്‍, സുരേഷ് കൃഷ്ണ, സുരാജ് വെഞ്ഞാറമ്മൂട്, സുധീര്‍ കരമന, ലിഷോയ് തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. റഫീക്ക് അഹമ്മദ്, മധു വാസുദേവന്‍, ഡിബി അജിത്ത് കുമാര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് എം ജയചന്ദ്രനും ബിജിലാലുമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

English summary
two more weeks after shoot jibu jacob mohan lal movie name announced
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam