ജില്ല എഡിറ്റിങ് ടേബിളില്‍, പൊങ്കിലിന് റെഡി

By Aswathi

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ഇളയദളപതി വിജയും ഒന്നിക്കുന്ന ജില്ലയെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ ജില്ലയുടെ എഡിറ്റങ് നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ചിത്രം പൊങ്കാലിന് റിലീസ് ചെയ്യും.

അതിനിടയില്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കാന്‍ കോളിവുഡില്‍ മത്സരം തുടങ്ങിയെന്നാണ് കേള്‍ക്കുന്നത്. വിജയുടെ തുപ്പാക്കി മാര്‍ക്കറ്റിങ് ഏറ്റെടുത്ത ജെമനി ഫിലം സര്‍ക്ക്യൂട്ട് തന്നെയായിരിക്കും ജില്ലയും ഏറ്റെടുക്കുന്നതെന്ന് കേള്‍ക്കുന്നുണ്ടെങ്കിലും മറ്റ് പല പ്രമുഖരും രംഗത്തുണ്ട്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം മോഹന്‍ലാല്‍ സ്വന്തമാക്കിയത് സംബന്ധിച്ച് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Jilla

നവാഗതനായ നേശന്‍ സംവിധാനം ചെയ്യുന്ന ചിത്രം സൂപ്പര്‍ ഗുഡ് ഫിലീംസിന്റെ ബാനറില്‍ ആര്‍ബി ചൗധരിയാണ് നിര്‍മിക്കുന്നത്. സമീപകാലത്ത് ഒരു തമിഴ് ചിത്രത്തിനും ലഭിയ്ക്കാത്ത വന്‍തുകയാണ് നിര്‍മ്മാതാവ് ആര്‍ബി ചൗധരിയുടെ പോക്കറ്റില്‍ വീണതെന്നാണ് കേള്‍ക്കുന്നത്.

വിജയുടെ പിതാവിന്റെ വേഷത്തിലാണ് ലാല്‍ അഭിനയിക്കുന്നത്. ഇവര്‍ ചേര്‍ന്നുള്ള ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്നാണ്. ചെന്നൈ, ഹൈദാരാബാദ്, മധുര, ജപ്പാന്‍ എന്നിവിടങ്ങളിലായിട്ടാണ് ജില്ല ചിത്രീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X