»   » മോഹന്‍ലാലിന്റെ ജിമിക്കി കമ്മല്‍ മമ്മൂട്ടി കട്ടോണ്ടു പോയാല്‍ ഇങ്ങനെയിരിക്കും! ഡാന്‍സ് വൈറല്‍, വീഡിയോ

മോഹന്‍ലാലിന്റെ ജിമിക്കി കമ്മല്‍ മമ്മൂട്ടി കട്ടോണ്ടു പോയാല്‍ ഇങ്ങനെയിരിക്കും! ഡാന്‍സ് വൈറല്‍, വീഡിയോ

By: Nihara
Subscribe to Filmibeat Malayalam

സമീപകാലത്ത് പുറത്തിറങ്ങിയ ഗാനങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമാണ് വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍. സിനിമ ഏറ്റെടുക്കുന്നതിന് മുന്‍പ് തന്നെ ഗാനം സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച സ്വീകാര്യതയാണ് തന്നെ ലഭിച്ചത്.

അഹങ്കാരവും തലക്കനവുമല്ലെങ്കില്‍ പിന്നെ പ്രണവ് എന്തിനാ ഇത്ര വെയിറ്റിടുന്നത്? അച്ഛനെപ്പോലെയല്ല മകന്‍!

അഭിനയിക്കാനറിയില്ല, സിനിമയില്‍ ഭാവിയില്ല, പഴികള്‍ ഏറെ കേട്ട ആ താരം ഇപ്പോള്‍ എവിടെ?

അച്ഛന്‍ കുറ്റക്കാരനല്ലെന്ന് വിശ്വസിക്കുന്ന മകള്‍, തെറ്റ് ചെയ്യാത്ത ഭാര്യ, ഇവരെ ആരും കാണുന്നില്ലേ?

പൊതുവേദികളിലും ഫ്‌ളാഷ് മോബിലും മറ്റും നിറഞ്ഞു നിന്നത് ഈ ഗാനമായിരുന്നു. ഈ ഗാനത്തിനൊപ്പം ചുവടുവെക്കുന്ന നിരവധി വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ആനന്ദം ഫെയിം അരുണും അങ്കമാലി ഡയറീസ് താരം അപ്പാനി രവിയുമാണ് ഈ ഗാനത്തിനൊപ്പം ചുവടുവെച്ചിട്ടുള്ളത്.

വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍

ലാല്‍ ജോസും മോഹന്‍ലാലും ആദ്യമായി ഒരുമിച്ച ചിത്രമായിരുന്നു വെളിപാടിന്റെ പുസ്തകം. ഇരുവരും സിനിമയിലെത്തിയിട്ട് നിരവധി വര്‍ഷമായെങ്കിലും ഇതാദ്യമായാണ് ഒരുമിച്ച് സിനിമ ചെയ്തത്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയേറെയായിരുന്നു ഈ ചിത്രത്തെക്കുറിച്ച്.

മികച്ച പ്രതികരണം നേടി മുന്നേറുന്നു

ഓണച്ചിത്രങ്ങളില്‍ ആദ്യം തിയേറ്ററുകളിലേക്കെത്തിയത് വെളിപാടിന്റെ പുസ്തകമായിരുന്നു. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്.

ഓളമുണ്ടാക്കിയ ഗാനം

ജിമിക്കി കമ്മല്‍ എന്ന ഗാനം തുടക്കത്തില്‍ ഇഷ്ടപ്പെടാതിരുന്ന പലര്‍ക്കും തിയേറ്ററില്‍ വെച്ച് അത് ഇഷ്ടമായെന്നും പറയുന്നു. വെറുപ്പിക്കലാകുമെന്ന് കരുതിയിരുന്നുവെങ്കിലും മികച്ച അനുഭവമായിരുന്നു അതെന്ന് പ്രേക്ഷകര്‍ പറയുന്നു.

ആനന്ദം ഫെയിം അരുണും അപ്പാനി രവിയും

പുതുമുഖ താരങ്ങളായ അരുണും അപ്പാനി രവിയുമാണ് കോളേജ് വിദ്യാര്‍ത്ഥികളായി ചിത്രത്തില്‍ തിളങ്ങി നിന്നത്. ജിമിക്കി കമ്മല്‍ ഗാനത്തിനിടയില്‍ മത്സരിച്ച് ചുവടുവെക്കുകയായിരുന്നു ഇരുവരും.

സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു

സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ജിമിക്കി കമ്മല്‍ ഗാനം ഏറെ വൈറലായിരുന്നു. സമീപകാലത്ത് ഇറങ്ങിയ അടിച്ചുപൊളി ഗാനങ്ങളില്‍ മികച്ച സ്വീകാര്യതയാണ് ഈ ഗാനത്തിന് ലഭിച്ചത്.

അച്ഛന്റെ ഗാനത്തിന് ചുവടുവെച്ച് പ്രണവ് മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ ഗാനത്തിന് പ്രണവ് ചുവടുവെക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ആദി ലൊക്കേഷനിലെ ഓണാഘോഷത്തിനിടയിലുള്ള വീഡിയോ ആയിരുന്നു സംവിധായകന്‍ പോസ്റ്റ് ചെയ്തത്.

ഇപ്പോഴിതാ മമ്മൂട്ടിയും ഏറ്റെടുത്തു

മോഹന്‍ലാലിന്റെ ജിമിക്കി കമ്മല്‍ ഗാനത്തിനൊപ്പം മമ്മൂട്ടി ചുവടു വെക്കുന്ന വീഡിയോ ഇപ്പോള്‍ ഫേസ്ബുക്കില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. മലയാളം പടം എന്ന ഗ്രൂപ്പിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

വര്‍ണ്ണശബളമായ നൃത്തം

പൊതുവെ നൃത്തരംഗങ്ങളില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കാത്ത മമ്മൂട്ടി തകര്‍ത്ത് നൃത്തം ചെയ്യുകയാണ്. ഇടയ്ക്ക് ചില ലിപ് സിങ്ക് മാറ്റി നിര്‍ത്തിയാല്‍ മികച്ച രീതിയിലാണ് എഡിറ്റ് ചെയ്തിട്ടുള്ളത്. അരുണ്‍ കുഴല്‍മണ്ണമാണ് എഡിറ്റ് ചെയ്തിട്ടുള്ളത്.

എഡിറ്റര്‍ക്ക് അഭിനന്ദനപ്രവാഹം

വീഡിയോയ്ക്ക് കീഴില്‍ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എഡിറ്റ് ചെയ്തയാളുടെ കഴിവ് അപാരമാണെന്നാണ് ചിലര്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

English summary
Jimikki Kammal dance by Mammootty getting viral in social media.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam