»   » ജിമ്മിക്കി കമ്മല്‍ കൊണ്ടുവന്ന ഭാഗ്യത്തെ തട്ടിയെറിഞ്ഞ് ഷെര്‍ലിന്‍, സിനിമയിലേക്കില്ല! കാരണം?

ജിമ്മിക്കി കമ്മല്‍ കൊണ്ടുവന്ന ഭാഗ്യത്തെ തട്ടിയെറിഞ്ഞ് ഷെര്‍ലിന്‍, സിനിമയിലേക്കില്ല! കാരണം?

Posted By: Nihara
Subscribe to Filmibeat Malayalam

മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒരുമിച്ച ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ ജിമ്മിക്കി കമ്മല്‍ എന്ന ഗാനം ഏറെ തരംഗമായിരുന്നു. പൊതുവേദികളിലും ചടങ്ങിലുമായി ഈ പാട്ടിനൊപ്പം നൃത്തം വെയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഈ പാട്ടിനൊപ്പം ചുവടു വെച്ച് സോഷ്യല്‍ മീഡിയയിലൂടെ താരമായി ഒരധ്യാപികയുണ്ട്. ഷെറില്‍ കടവന്റെ ഡാന്‍സ് സമൂഹ മാധ്യമങ്ങളിലൂടെ തരംഗമായി മാറിയിരുന്നു.

ഐശ്വര്യയുമായുള്ള ഡേറ്റിങ്ങ്, വിവേക് ഒബ്‌റോയിയുടെ സിനിമാജീവിതത്തെ ഇരുട്ടിലാക്കിയോ?

നൃത്തത്തിന് പിന്നാലെ ഷെറിലിനെ തേടി സിനിമാ അവസരവും എത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സ്ഥിരീകരിക്കാത്ത തരത്തില്‍ പ്രചരിച്ച വാര്‍ത്തയ്ക്ക് പിന്നാലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഷെറില്‍. ഇളയദളപതിയുടെ ചിത്രത്തിലെ നായികയാവാനുള്ള അവസരമാണ് ഷെറിലിനെ തേടിയെത്തിയത്. എന്നാല്‍ ഈ അവസരം താന്‍ സ്വീകരിക്കുന്നില്ലെന്ന് അവര്‍ വ്യക്തമാക്കി.

ഇളയദളപതിക്കൊപ്പം അഭിനയിക്കാന്‍ അവസരം

ഈ വീഡിയോ തരംഗമായി മാറിയതോടെ ഷെറിലും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. അധ്യാപികയുടെ സിനിമാപ്രവേശത്തെക്കുറിച്ച് വാര്‍ത്തകളും പ്രചരിച്ചു. ഇളയദളപതിക്കൊപ്പം നായികയായി അഭിനയിക്കുന്നതിനുള്ള അവസരമാണ് തേടിയെത്തിയത്.

സ്‌കൂളിലേക്ക് വിളിച്ചു

ജിമിക്കി കമ്മല്‍ ഗാനത്തിന്റെ വീഡിയോ കണ്ടതിനു ശേഷമാണ് സംവിധായകനായ കെഎസ് രവികുമാറിന്റെ ഓഫീസില്‍ നിന്നുള്ള ഫോണ്‍ കോള്‍ ഷെറിലിന്റെ സ്‌കൂളിലേക്കെത്തിയത്. ക്ലാസ് ടൈം ആയിരുന്നതിനാല്‍ സംസാരിച്ചിരുന്നില്ലെന്ന് ഷെറില്‍ പറയുന്നു.

തിരിച്ചു വിളിക്കാന്‍ പറഞ്ഞു

സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ തിരിച്ചു വിളിക്കാനായിരുന്നു അവര്‍ നിര്‍ദേശിച്ചത്. എന്നാല്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ തിരിച്ചു വിളിക്കാനൊന്നും പോയില്ലെന്ന് ഷെറില്‍ പറയുന്നു. വിജയ് യുടെ നായികാ വേഷമാണെന്നൊന്നും അവര്‍ പറഞ്ഞിരുന്നില്ല.

സോഷ്യല്‍ മീഡിയയിലെ താരമായി മാറിയ ഷെറില്‍ കടവന്‍

മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തില്‍ അപ്പാനി രവിയും അരുണും തകര്‍ത്താടിയ ഗാനമാണ് എന്റമ്മേടെ ജിമിക്കി കമ്മല്‍. ഈ ഗനാത്തിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ഷെറില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

അധ്യാപനത്തോടാണ് താല്‍പര്യം

അധ്യാപികയായി ജോലി ചെയ്യാനാണ് താല്‍പര്യം. അഭിനയത്തോട് താല്‍പര്യമില്ല. ഈ ജോലിയില്‍ തന്നെ തുടരാനാണ് തന്റെ തീരുമാനമെന്നും ഷെറില്‍ പറയുന്നു.

ഷെറിലും അന്നയും, ജിമ്മിക്കി കമ്മല്‍ ഹിറ്റാക്കിയത് ഇവരാണ് | Filmibeat Malayalam

ഓഫര്‍ നിരസിച്ചു

അഭിനയത്തോട് താല്‍പര്യമില്ലാത്തതിനാല്‍ ഒ ഓഫര്‍ നിരസിച്ചുവെന്നും ഷെറില്‍ പറയുന്നു. ഇഷ്ട പ്രൊഫഷനായ അധ്യാപനത്തില്‍ തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്.

English summary
Jimmiki kammal fame Sheril rejected her film offer, here is the reason.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam