»   » ജിമ്മിക്കി കമ്മലിന് വീണ്ടും റെക്കോര്‍ഡ് നേട്ടം... ഹിറ്റ് ചാര്‍ട്ടില്‍ പകരക്കാരില്ലാതെ ഈ ഗാനം..!

ജിമ്മിക്കി കമ്മലിന് വീണ്ടും റെക്കോര്‍ഡ് നേട്ടം... ഹിറ്റ് ചാര്‍ട്ടില്‍ പകരക്കാരില്ലാതെ ഈ ഗാനം..!

Posted By: Karthi
Subscribe to Filmibeat Malayalam

ഓണക്കാലം മലയാളികള്‍ക്ക് പ്രിയപ്പെട്ടതാക്കിയത് മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങള്‍ ഒന്നിച്ച് തിയറ്ററിലെത്തി എന്നതായിരുന്നു. ഒപ്പം നിവിന്‍ പോളി, പൃഥ്വിരാജ് എന്നിവരും ഉണ്ടായിരുന്നു. ഓണക്കാലത്ത് ബോക്‌സ് ഓഫീസില്‍ താരമായത് മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകമായിരുന്നു. 

രാമലീല ബഹിഷ്‌കരിക്കണോ, പിന്തുണയ്ക്കണോ? പിന്തുണയ്ക്കുന്നവരോട് ഒരേ ഒരു ചോദ്യം...

നിലപാടുകളും ജീവിതവും അങ്ങനെ തന്നെ, പക്ഷെ ആ രണ്ട് വാക്കുകള്‍ സണ്ണി ലിയോണിന് ഇഷ്ടമല്ല...

ചിത്രത്തില്‍ ആദ്യ ഗാനമായി എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്ന ഗാനത്തിന്റെ ഓഡിയോ പുറത്തിറങ്ങി. പ്രേക്ഷകര്‍ ഈ ഗാനം മൂളാന്‍ തുടങ്ങിയതോടെ ഗാനത്തിന്റെ വീഡിയോയും പുറത്ത് വിട്ടു. അതോടെ വീഡിയോ തരംഗമായി മാറുകയായിരുന്നു.

തരംഗമായി ജിമ്മിക്കി കമ്മല്‍

ജിമ്മിക്കി കമ്മല്‍ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ ഈ ഗാനത്തിന് നൃത്തം ചെയ്യുന്ന വിവിധ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. രാജ്യത്തിന് പുറത്ത് നിന്നും ധാരാളം വീഡിയോകള്‍ ഫേസ്ബുക്കിലും യൂടൂബിലും പ്രത്യക്ഷപ്പെട്ടു.

പുതിയ നേട്ടം

2017ലെ ഇന്ത്യയിലെ ആദ്യ പത്ത് ഗാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് എന്റമ്മേടെ ജിമ്മിക്കി കമ്മല്‍. വേള്‍ഡ് മ്യൂസിക് അവാര്‍ഡ്‌സ് എന്ന ഗ്രൂപ്പ് പുറത്ത് വിട്ട ലിസ്റ്റില്‍ ഇടം നേടിയ ഏക മലയാള ഗാനവും ഇത് തന്നെ.

ഷാന്‍ റഹ്മാനും അനില്‍ പനച്ചൂരാനും

ഷാന്‍ റഹ്മാന്‍ ഈണം നല്‍കിയ ഈ ഗാനത്തിന് വരികളൊരുക്കിയത് അനില്‍ പനച്ചൂരാനാണ്. വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ ആദ്യമായാണ് ഒരു ലാല്‍ ജോസ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

ഓണക്കാലം ഷാന്‍ റഹ്മാനൊപ്പം

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഷാന്‍ റഹ്മാന്‍ ഈണം നല്‍കുന്ന ഗാനങ്ങളാണ് ഓണക്കാലത്ത് ഹിറ്റായി മാറുന്നത്. കഴിഞ്ഞ വര്‍ഷം ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ തിരുവാവണി രാവ് എന്ന ഗാനം ഓണക്കാലത്ത് പ്രേക്ഷകര്‍ ഏറ്റെടുത്ത ഗാനമായിരുന്നു.

ലാല്‍ ജോസ് മോഹന്‍ലാല്‍

ഓണക്കാലത്ത് തിയറ്ററില്‍ എത്തിയ വെളിപാടിന്റെ പുസ്തകം റിലീസിന് മുമ്പേ ശ്രദ്ധ നേടിയത് മോഹന്‍ലാലും ലാല്‍ ജോസും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതകൊണ്ടായിരുന്നു. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

സമ്മിശ്ര പ്രതികരണം

ഏറെ പ്രതീക്ഷകളോടെ തിയറ്ററിലെത്തിയ വെളിപാടിന്റെ പുസ്തകത്തിന് പക്ഷെ പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മോഹന്‍ലാല്‍ രണ്ട് ഗെറ്റപ്പില്‍ എത്തിയ ചിത്രത്തെ മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.

ബോക്‌സ് ഓഫീസിലെ താരം

ഓണക്കാലത്ത് നാല് ചിത്രങ്ങള്‍ തിയറ്ററില്‍ എത്തിയതില്‍ ബോക്‌സ് ഓഫീസില്‍ താരമായത് വെളിപാടിന്റെ പുസ്തകമായിരുന്നു. ആറ് ദിവസം കൊണ്ട് 11.48 കോടി നേടിയ ചിത്രം യുഎഇ ബോക്‌സ് ഓഫീസിലെ ആദ്യ പത്തില്‍ രണ്ടാം സ്ഥാനത്തും ഇടം നേടി.

English summary
Jimmikki Kammal song become the number one song in India. Top ten songs list published by World Music Award group.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam