കുള്ളന്‍ ഒടുവില്‍ ആ കുടയിലെ ശ്യൂന്യത നിറച്ചു, വിവാഹം 25ന്
ക്ഷമിക്കണം, കുള്ളനെന്ന് ഒരിക്കലും കളിയാക്കി വിളിച്ചതല്ല. ജിനു ബെന്‍ എന്ന നടനെ മലയാളികള്‍ക്ക് സുപരിചിതം കള്ളനായിട്ടാണ്. അതെ അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തില്‍ കുള്ളനായി അഭിനയിച്ച ജിനു ബെന്‍ വിവാഹിതനാകുന്നു.
ഒക്ടോബര്‍ 25നാണ് വിവാഹം. സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ അശ്വതിയാണ് വധു. അഞ്ച് വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലൂടെ സഫലമാകുന്നത്. നിലമ്പൂരിലെ ചുങ്കന്തറയില്‍ വച്ചാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക.

അന്തോളജി ചിത്രമായ 'അഞ്ച് സുന്ദരികളി'ല്‍ 'കുള്ളന്റെ ഭാര്യ' എന്ന സിനിമയിലാണ് ജിനു ബെന്‍ അഭിനയിച്ചത്. റീനു മാത്യുവാണ് ജിനുവിന്റെ ഭാര്യാ വേഷം ചെയ്തത്. കുള്ളന് കുടക്കീഴിലെ ശൂന്യത നിറയ്ക്കാന്‍ ഒരു പെണ്ണ് വന്നു എന്ന് പറഞ്ഞ് റീനു മാത്യു ഇരുവര്‍ക്കും ഫേസ്ബുക്കിലൂടെ ആശംസകള്‍ അറയിച്ചു.
റേഡിയോ ജോക്കി കൂടെയായ ജിനു ബെന്‍ നിരവധി സിനിമകളില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 'ദൃശ്യ'ത്തിലും 'റെഡ് വൈനി'ലും റോഷന്‍ ബഷീറിന് ശബ്ദം നല്‍കിയത് ജിനുവാണ്.


Click it and Unblock the Notifications











