»   »  jinu joseph: മറ്റുള്ളവരുടെ കാര്യത്തിൽ അഭിപ്രായം പറയുന്നത് നിർത്തി!! വീണ്ടും ജിനു ജോസഫ് രംഗത്ത്...

jinu joseph: മറ്റുള്ളവരുടെ കാര്യത്തിൽ അഭിപ്രായം പറയുന്നത് നിർത്തി!! വീണ്ടും ജിനു ജോസഫ് രംഗത്ത്...

Written By:
Subscribe to Filmibeat Malayalam

സുഡാനി ഫ്രം നൈജീരിയ വിവാദത്തിൽ കൂടുതൽ പുലിവാല് പിടിച്ചത് നടൻ ജിനു ജോസഫാണ്. താരത്തിന്റെ അനാവശ്യമായ ചില പ്രസ്താവനയാണ് വിനയായത്. സുഡാനിയ്ക്ക് രണ്ട് ലക്ഷത്തിൽ താഴെയാണ് പ്രതിഫലം ലഭിച്ചതെന്ന് സമുവൽ കുറച്ചു ദിവസങ്ങൾക്കു മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് താരത്തിനെ അനുകൂലിച്ചും വിമർശിച്ചും സിനിമ മേഖലയിൽ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

sudani: ഇഞ്ഞീം വേണം ഇഞ്ഞീം വേണം, സുഡുമോനെ പരിഹസിച്ച് നടന്‍ ജിനു ജോസഫ്


ഇതിനിടയിലാണ് സാമുവലിനെ പരിഹസിച്ച് നടൻ ജിനു ജോസഫ് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു സാമുവലിനെ ജിനു കടന്നാക്രമിച്ചത്‌. എന്നാൽ വാക്ക് കൈവിട്ടു പോകുകയായിരുന്നു. ജിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഗുരുതര വിമർശനവുമായി പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. തുടർന്ന് ഇത് പിൻവലിക്കുകയും ചെയ്തിരുന്നു. ഇപ്പാൾ വീണ്ടും പുതിയ പോസ്റ്റുമായി താരം രംഗത്തെത്തിയിട്ടുണ്ട്.


arya: വിവാഹമായിരുന്നില്ല ലക്ഷ്യം, ആഗ്രഹം മറ്റൊന്ന്! എങ്ക വീട്ടു മാപ്പിളൈയെക്കുറിച്ച് മലയാളി നടി


അഭിപ്രായം പറയില്ല

മറ്റുള്ളവരുടെ കാര്യത്തിൽ അഭിപ്രായം പറയുന്നത് നിർത്തിയെന്നായിരുന്നു ജിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് മാത്രമല്ല ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഈ ഇടക്കാലത്ത് ജനങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ വിമർശനം ഏറ്റവുവാങ്ങിയ താരം ഒരു പക്ഷെ ജിനുവായിരിക്കും. അത്രയധികം വിമർശനങ്ങളാണ് താരത്തിന് ഒറ്റ ദിവസം കൊണ്ട് ഏറ്റുവാങ്ങേണ്ടി വന്നത്.


വല്ല കാര്യം ഉണ്ടായിരുന്നോ

താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായത്. ഞാൻ അഭിനയിച്ച സിനിമകളുടെ നിർമ്മാതാക്കൾ അറിയാൻ. സിനിമ ചെയ്യുന്നതിനു മുൻപ് ഒപ്പിട്ട പ്രതിഫല കരാറുകളെ കുറിച്ച് നമുക്ക് മറക്കാം. എനിയ്ക്ക് ഇനിയും കൂടുതൽ വേണം. കാരണം നിങ്ങൾ ചെയ്ത സിനിമ ഇപ്പോൾ സൂപ്പർഹിറ്റായി ഓടുകയാണ്. സമീർ താഹീർ, അമൽ നീരദ്, അൻവർ റഷീദ് ... ഞാൻ കൂടുതൽ പ്രതിഫലം ആഗ്രഹിക്കുന്നു. ഇഞ്ഞീം വേണം ഇഞ്ഞീം വേണം. നിങ്ങൾ തന്ന പ്രതിഫലം വളരെ കുറവാണെന്നു എനിയ്ക്ക് അറിയാം.എന്റെ തൊലിയുടെ നിറം തവിട്ടായതിനാല്‍ ആദ്യ സിനിമയിൽ പ്രതിഫലം പോലും ലഭിച്ചിട്ടില്ല. അടുത്ത സിനിമകൾക്ക് പതിനായിരം രൂപ കിട്ടിയത് തന്നെ കഷ്ടപ്പെട്ടാണ്. ഇഞ്ഞീം വേണം..ഇഞ്ഞീം വേണമെന്ന് പറഞ്ഞ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ താരത്തിനെ തേടിയെത്തിയത് ജനങ്ങളുടെ വിമർശമ ശരങ്ങളായിരുന്നു.ഇത്തരത്തിലുള്ള മറുപടികൾ സ്വപ്നങ്ങളിൽ മാത്രം

ജിനുവിന് മറുപടിയുമായി സുഡുമോൻ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനു സിഡു നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധയമായത്. ഹഗ്സ് ആൻഡ് കിസ്സെസ് എന്നായിരുന്നു താരത്തിന്റെ മറുപടി. എന്നാൽ ഇതൊന്നു കൊണ്ട് പ്രശ്നം അവസാനിച്ചിരുന്നില്ല. സിഡുവിനു മറുപടിയുമായി എത്തിയ ജിനു വീണ്ടും രംഗത്തെത്തിയിരുന്നു.


വീണ്ടും നോസ്കട്ട് കിട്ടി

താൻ എഴുതി പോസ്റ്റിന്റെ സർക്കസം പോലും മനസിലാകാത്ത സാമുവലിൽ നിന്നു നന്ദിയെന്നും പ്രതീക്ഷിക്കുന്നില്ലെന്നും ജിനു വീണ്ടും കമന്റ് ചെയ്തിരുന്നു. എന്നാൽ ഇത് കേട്ട് മിണ്ടാതിരിക്കാൻ സമുവൽ തയ്യാറായിരുന്നില്ല. താങ്കൾ പറ‍ഞ്ഞ സർക്കാസം തനിയ്ക്ക് മനസിലായി, ഇതെല്ലാം കണ്ടും കേട്ടുമാണ് താൻ വളർന്നതെന്നും സാമുവൽ മറുപടി നൽകിയിരുന്നു. എന്നാൽ ജിനുവിന്റെ ഈ കമന്റ് സോഷ്യൽ മീഡിയയിൽ വൻ ചലനം സൃഷ്ടിച്ചിരുന്നു. താരത്തിനെതിരെ രൂക്ഷമായ കമന്റു തുറന്നകത്തുംകളും ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

English summary
jinu joseph delet facebookpost aganist sudani fame samuel

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X