For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ കണ്ടിട്ടുളളതില്‍വെച്ച് എറ്റവും വലിയ ഷാജി കൈലാസ് ഫാന്‍ പൃഥ്വി! കടുവയെക്കുറിച്ച് തിരക്കഥാകൃത്ത്

  |

  പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടൂകെട്ടില്‍ ഒരുങ്ങുന്ന കടുവയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. ലൂസിഫര്‍, ബ്രദേഴ്‌സ് ഡേ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് പൃഥ്വിയുടെ പുതിയ ചിത്രമെത്തുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് ആക്ഷന്‍ ചിത്രങ്ങളുടെ സംവിധായകനായ ഷാജി കൈലാസ് തിരിച്ചെത്തുന്നത്. പൃഥ്വിയുടെ പിറന്നാള്‍ ദിനത്തിലാണ് കടുവയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നത്. ഫസ്റ്റ്‌ലുക്കില്‍ മാസ് ഗെറ്റപ്പില്‍ കലിപ്പ് മൂഡില്‍ ഇരിക്കുന്ന പൃഥ്വിയെ ആയിരുന്നു കാണിച്ചിരുന്നത്.

  അണിയറയില്‍ ഒരുങ്ങുന്ന വമ്പന്‍ ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് പൃഥ്വിയുടെ പുതിയ സിനിമയും പ്രഖ്യാപിച്ചിരുന്നത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസ് മലയാളത്തില്‍ ഒരു സിനിമ ചെയ്യുന്നത്. പൃഥ്വിയുടെ പുതിയ സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം ആരാധകരില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു. അതേസമയം സിനിമയെക്കുറിച്ച് തിരക്കഥാകൃത്ത് ജിനു വി എബ്രഹാം പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

  മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷാജി കൈലാസിന്റെ തിരിച്ചുവരവിനെക്കുറിച്ചും സിനിമയെക്കുറിച്ചും ജിനു സംസാരിച്ചത്. ഞാന്‍ കണ്ടതില്‍ വെച്ച് എറ്റവും വലിയ ഷാജി കൈലാസ് ഫാന്‍ പൃഥ്വിരാജാണെന്ന് ജിനു വി എബ്രഹാം പറയുന്നു. മലയാളത്തില്‍ മാസ് എന്ന് പറഞ്ഞാല്‍ ആദ്യം വരുന്ന പേരുകള്‍ ജോഷി സാറിന്റെയും ഷാജി ചേട്ടന്റെതുമാണ്. മാത്രമല്ല, ഞാനും പൃഥ്വിയും ഷാജി കൈലാസ് ആരാധകരാണ്. എന്നേക്കാള്‍ വലിയ ആരാധകനാണ് പൃഥ്വി. ഞാന്‍ കണ്ടിട്ടുളളതില്‍ വെച്ച് എറ്റവും വലിയ ഷാജി കൈലാസ് ഫാന്‍.

  ആറ് വര്‍ഷം ഷാജി കൈലാസ് മലയാളത്തില്‍ സിനിമ ചെയ്യാതിരുന്നതിന്റെ കാരണവും തിരക്കഥാകൃത്ത് വെളിപ്പെടുത്തിയിരുന്നു. നല്ല കഥ ലഭിക്കാത്തതുകൊണ്ടാണ് അദ്ദേഹം സിനിമ ചെയ്യാതിരുന്നതെന്നാണ് ജിനു പറഞ്ഞത്. കടുവയുടെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായപ്പോള്‍ തന്നെ ഈ സിനിമ താന്‍ സംവിധാനം ചെയ്യേണ്ടെന്നു തീരുമാനിച്ചതായി ജിനു പറയുന്നു. എന്റെ സമപ്രായമുളളവരേക്കാള്‍ അനുഭവ സമ്പത്തുളള സംവിധായകനേ ഈ സിനിമ ചെയ്യാന്‍ സാധിക്കു എന്ന ബോധ്യം ആദ്യം തന്നെ ഉണ്ടായിരുന്നു. തുടര്‍ന്നാണ് താനും പൃഥ്വിയും ഷാജി ചേട്ടനെ കണ്ടത്. തിരക്കഥ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെട്ടു. സത്യത്തില്‍ ഇങ്ങനെയൊരു കഥയ്ക്കായി അദ്ദേഹവും കാത്തിരിക്കുകയായിരുന്നു.

  വമ്പന്‍ താരനിര അണിനിരക്കുന്ന കടുവ ആക്ഷന് പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നതെന്നും തിരക്കഥാകൃത്ത് പറഞ്ഞു. ഔട്ട് ആന്‍ഡ് ഔട്ട് മാസ് എന്റര്‍ടെയ്‌നറാകും കടുവയെന്നും പീരിയഡ് സിനിമയാണെന്നും ജിനു പറയുന്നു. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. കൂടാതെ തെന്നിന്ത്യയില്‍ നിന്നുളള ഒരു സൂപ്പര്‍താരം ചിത്രത്തില്‍ എത്തുമെന്നും ജിനു വി എബ്രഹാം വെളിപ്പെടുത്തി. അവനെ അടിയെടാ എന്ന് പ്രേക്ഷന്‍ ചിന്തിച്ചു തുടങ്ങുന്നിടത്താകും സിനിമയുടെ ആക്ഷന്‍ ആരംഭിക്കുകയെന്നും മാസിന് വേണ്ടി കുത്തി നിറയ്ക്കുന്ന ആക്ഷനായിരിക്കില്ല സിനിമയിലെന്നും തിരക്കഥാകൃത്ത് പറഞ്ഞു.

  അതേസമയം അഭിനയത്തിനൊപ്പം പൃഥ്വിരാജ് തന്നെ നിര്‍മ്മിക്കുന്ന ചിത്രമാണ് കടുവ. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മാണം. രവി കെ ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് തമന്‍ എസ് സംഗീതമൊരുക്കുന്നു. കലാസംവിധാനം മോഹന്‍ദാസ്, എഡിറ്റിങ് ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, പബ്ലിസിറ്റി ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍, സ്റ്റില്‍സ് സീനത്ത് ഫോട്ടോസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിക്കുന്നത്. സിംഹാസനം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു പൃഥ്വിരാജും ഷാജി കൈലാസും ഒടുവില്‍ ഒന്നിച്ചത്.

  Read more about: prithviraj shaji kailas
  English summary
  Jinu V Abraham Says About Prithviraj And Shaji kailas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X