ഭാര്യ പോയതോടെ കള്ളും കഞ്ചാവുമൊക്കെയായിരുന്നെന്ന് ജിഷിന്‍; എന്തൊക്കെ കാണണം, എന്തൊക്കെ കേള്‍ക്കണമെന്ന് വരദ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് ജിഷിന്‍ മോഹന്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജിഷിന്റെ പുതിയ പ്രണയം എന്ന നിലയില്‍ നടി അമേയ നായര്‍ക്കൊപ്പമുള്ള വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇരുവരും പ്രണയത്തില്‍ ആണെന്നും ലിവിങ് ടുഗദറായി ജീവിക്കുകയാണെന്നും തുടങ്ങി നിരവധി വാര്‍ത്തകള്‍ വന്നിരുന്നു.

തങ്ങള്‍ക്കെതിരെ വന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി ഇരുവരും രംഗത്ത് വരികയും ചെയ്തു. ജിഷിനുമായി പ്രണയം അല്ലെന്നും എന്നാല്‍ സൗഹൃദത്തിന് മുകളിലുള്ള റിലേഷന്‍ ഉണ്ടെന്നും അമേയ വ്യക്തമാക്കി. തങ്ങള്‍ സിറ്റുവേഷന്‍ഷിപ്പില്‍ ആണെന്നാണ് നടന്റെ മറുപടി. ഇതിനിടെ ജിഷിന്റെ മുന്‍ ഭാര്യയും നടിയുമായ വരദയുടെ പേരും വാര്‍ത്തകളില്‍ നിറഞ്ഞു.

jishin-mohan

ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ സ്റ്റോറിയായി വരദ പങ്കുവെച്ച് കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ' എന്തൊക്കെ കാണണം, എന്തൊക്കെ കേള്‍ക്കണം, എന്തായാലും കൊള്ളാം'! എന്നായിരുന്നു വരദ എഴുതിയത്.

ഈ ദിവസങ്ങളില്‍ മുന്‍ ഭര്‍ത്താവും നടിയും കൂടി നല്‍കിയ അഭിമുഖങ്ങളും അതിന്റെ പേരില്‍ വരദയുടെ പേരുകൂടി വാര്‍ത്തയില്‍ നിറഞ്ഞതിനുള്ള മറുപടി എന്നോണമാണ് നടി ഈ കുറിപ്പുമായി എത്തിയതെന്നാണ് സൂചന.

വരദ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാംഗല്യം എന്ന സീരിയലില്‍ ചെറിയൊരു വേഷത്തില്‍ അമേയയും അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് നടി അതില്‍ നിന്ന് പിന്മാറി. ഇതിന് കാരണം സീരിയല്‍ ലൊക്കേഷനില്‍ വച്ച് വരദയുമായി ഉണ്ടായ പ്രശ്‌നങ്ങളാണെന്ന് പ്രചരണം ഉണ്ടായി. ജിഷിന്റെ പേരില്‍ ലൊക്കേഷനില്‍ വച്ച് നടിമാര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായതായിട്ടും അതാണ് അമേയ സീരിയലില്‍ നിന്ന് പിന്മാറിയതെന്നും തുടങ്ങി പലതരത്തിലാണ് കഥകള്‍ പ്രചരിച്ചത്.

എന്നാല്‍ അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്നാണ് അമേയ വ്യക്തമാക്കിയത്. മാസത്തില്‍ അഞ്ചു ദിവസം പോലും ചിത്രീകരണം ഇല്ലാതെ വന്നതോടെയാണ് തനിക്ക് ആ സീരിയലില്‍ നിന്ന് പിന്മാറേണ്ടി വന്നതെന്നാണ് അമേയയുടെ പ്രതികരണം. പിന്നാലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും തന്റെ റിലേഷന്‍ഷിപ്പിനെ കുറിച്ചും പ്രതികരിച്ച് ജിഷിനും എത്തിയിരുന്നു.

വിവാഹമോചനത്തിന് ശേഷം താന്‍ കള്ളിനും കഞ്ചാവിനും സിന്തറ്റിക് ഡ്രഗ്‌സിനുമൊക്കെ അടിമയായി. അമേയ വന്നതിനുശേഷമാണ് തന്റെ ജീവിതത്തില്‍ മാറ്റം ഉണ്ടായതെന്നും ജിഷിന്‍ സൂചിപ്പിച്ചിരുന്നു.

jishin-mohan

നടി വരദയുമായി ഉണ്ടായിരുന്ന ദാമ്പത്യജീവിതം അവസാനിപ്പിച്ചതിനെ കുറിച്ച് ഇതുവരെയും താരങ്ങള്‍ തുറന്ന് സംസാരിച്ചിരുന്നില്ല. മുന്‍പ് പലപ്പോഴും ഊഹാപോഹങ്ങള്‍ പ്രചരിച്ചെങ്കിലും വരദയോ ജിഷിനോ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്നാല്‍ താരങ്ങള്‍ ഒരുമിച്ചല്ല എന്നുള്ളത് വ്യക്തമായിരുന്നു. ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ജിഷിനും സൂചിപ്പിച്ചു. രണ്ട് വര്‍ഷം മുന്‍പ് ഡിവോഴ്‌സ് ആയെന്ന് പറയുകയാണ് ജിഷിനിപ്പോള്‍.

ഒരുമിച്ച് അഭിനയിക്കുന്നതിനിടയില്‍ പ്രണയത്തിലായ താരങ്ങളാണ് ജിഷിനും വരദയും. ഇന്റര്‍കാസ്റ്റ് ആണെങ്കിലും ഇവര്‍ വിവാഹിതരാവുകയും വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിക്കുകയും ചെയ്തു. ഈ ബന്ധത്തില്‍ ഒരു മകനും ജനിച്ചു.

രണ്ടുവര്‍ഷം മുന്‍പാണ് താരങ്ങള്‍ക്കിടയില്‍ എന്തോ പ്രശ്‌നമുള്ളതായി ചര്‍ച്ച നടന്നത്. ഡിവോഴ്‌സ് ആയോ എന്ന ചോദ്യത്തിന് ഇതുവരെ ആയിട്ടില്ലെന്നും അങ്ങനെയാവുമ്പോള്‍ പറയാം എന്നുമാണ് താരങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ അമേയായുമായിട്ടുള്ള റിലേഷന്‍ഷിപ്പ് വിമര്‍ശനങ്ങള്‍ക്കും കാരണമാവുകയാണിപ്പോള്‍.

More from Filmibeat

Read more about: varada jishin mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X