'ട്രാഫിക്കി'ല്‍പ്പെട്ട് ജിഷ്ണുവും ബോളിവുഡിലേക്ക്

By Aswathi

നമ്മള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ജിഷ്ണുവിന് നായക കഥാപാത്രങ്ങളില്‍ അത്ര ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും നേരറിയാന്‍ സിബിഐ, യുഗ പുരുഷന്‍, നിദ്ര, ഓര്‍ഡിനറി, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളുടെ ഭാഗമായി ജിഷ്ണു മലയാളികള്‍ക്ക് സുപരിചിതന്‍ തന്നെ. ഇപ്പോള്‍ ജിഷ്ണു കരിയറിന്റെ പുതിയ കാല്‍വെപ്പിലാണ്.

മലയാള സിനമയില്‍ ഒരു മാറ്റം കൊണ്ടുവന്ന രാജേഷ് പിള്ളയുടെ ട്രാഫിക് എന്ന ചിത്രം ഹിന്ദിയില്‍ ഒരുക്കുന്നു. സിനിമയ്‌ക്കൊപ്പം മലയാളികളുടെ പ്രിയപ്പെട്ട നടി കാവേരിയും ജിഷ്ണുവും ഹിന്ദിയിലേക്ക് പോകുന്നു എന്നതാണ് ഒടുവില്‍ ചലച്ചിത്ര ലോകത്ത് നിന്ന് കേള്‍ക്കുന്ന വിവരം. മലയാളത്തില്‍ കൃഷ്ണ ചെയ്ത വില്ലന്‍ കഥാപാത്രമായി ജിഷ്ണുവും റോമചെയ്ത ചാക്കോച്ചന്റെ സഹോദരിയുടെ വേഷ കവേരിയും ചെയ്യും.

Jishnu

രാജേഷ് പിള്ള തന്നെയാണ് ട്രാഫിക്കിന്റെ ഹിന്ദി പതിപ്പും ഒരുക്കുന്നത്. മലയാളത്തില്‍ നിന്ന് വ്യത്യസ്തമായി ഹിന്ദിയില്‍ കഥാസന്ദര്‍ഭത്തിനനുസരിച്ച മാറ്റം വരുത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഹിന്ദയില്‍ റീമേക്ക് ഒരുക്കുമ്പോഴും അണിയറപ്രവര്‍ത്തകര്‍ മലയാളികളായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

കാതല്‍ സന്ധ്യ ചെയ്ത വിനീതിന്റെ കാമുകി വേഷം ചെയ്യുന്നത് നിഖിതയായിരിക്കും. ബസ് കണ്ടക്ടര്‍, കൈ എത്തും ദൂരത്ത് എന്നീ ചിത്രങ്ങളിലൂടെ നിഖിത മലയാളികള്‍ക്ക് സുപരിചിതയാണ്. ശ്രീനിവാസന്റ പൊലീസ് വേഷം മനോജ് വാജ്‌പേയും ആസിഫ് അലിയുടെ വേഷം അമോല്‍ പരേഷറും ഏറ്റെടുക്കും. കഹാനി എന്ന ചിത്രത്തിലെ നായകന്‍ റാണയാണ് കുഞ്ചാക്കോ ബോബന് പകരക്കാരനാകുന്നത്.

ജിമ്മി ഷേര്‍ഗില്‍ അനൂപിന്റെ പൊലീസ് വേഷത്തലും വിശാല്‍ സിംഗ് വിനീതിന്റെ മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലും ദിവ്യ ദത്ത ലെനയുടെ വേഷത്തിലുമെത്തുന്നു. ചെന്നൈയില്‍ ഒരു നാള്‍ എന്ന പേരില്‍ തമിഴിലും ട്രാഫിക് ഒരുങ്ങിയിട്ടുണ്ട്. ശരത്ത് കുമാര്‍, ചേരന്‍, പ്രകാശ് രാജ്, പ്രസന്നന്‍, രാധിക ശരത്ത് കുമാര്‍, പാര്‍വതി മേനോന്‍, ഇനിയ തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X