ജിഷ്ണുവിനൊപ്പം കാര്‍ത്തിക മലയാളത്തിലേക്ക്

By Staff

നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ജിഷ്ണു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ജിഷ്ണു ഒരു പിടി ചിത്രങ്ങളില്‍ നായകനായി. പക്ഷേ നമ്മളിനു ശേഷം ജിഷ്ണു നായകനായ ചിത്രങ്ങളൊന്നും വിജയം കണ്ടില്ല. പതുക്കെ മലയാളത്തില്‍ ജിഷ്ണുവിന് അവസരങ്ങളില്ലാതായി.

നേരറിയാന്‍ സിബിഐയില്‍ ഉപനായക വേഷം ചെയ്തും ചക്കരമുത്തില്‍ വില്ലനായും ജിഷ്ണു ഒരു തിരിച്ചുവരവിന് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. വിവാഹത്തിനു ശേഷം ചെന്നൈയില്‍ ബിസിനസ് ചെയ്തുവരുന്ന ജിഷ്ണു ഇപ്പോള്‍ നായകനായി മലയാളത്തില്‍ വീണ്ടുമെത്തുകയാണ്.

നവാഗതനായ നാസര്‍ അസീസ് സംവിധാനം ചെയ്യുന്ന ഞാന്‍ എന്ന ചിത്രത്തിലാണ് ജിഷ്ണു നായകനാവുന്നത്. നായിക കാര്‍ത്തിക. മലയാളത്തിന്റെ അതിര്‍ത്തികള്‍ കടന്ന് ഗ്ലാമര്‍ വേഷങ്ങളില്‍ തമിഴില്‍ വിലസുന്ന കാര്‍ത്തിക ഈ ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചെത്തുകയാണ്.

കാര്‍ത്തിക നായികയായ മലയാള ചിത്രങ്ങളൊന്നും വിജയിച്ചില്ലെങ്കിലും തമിഴിലെ ഗ്ലാമര്‍ വേഷങ്ങളുടെ തിളക്കത്തിലും മലയാളത്തിന്റെ വിളി കാര്‍ത്തിക അവഗണിക്കുന്നില്ല. ജ്യോതി ഫിലിംസിന്റെ ബാനറില്‍ പി.നന്ദകുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X