താന്‍ കാന്‍സര്‍ ചികിത്സയിലാണെന്ന് ജിഷ്ണു
കഴിഞ്ഞദിവസം ആരെയും ഞെട്ടിയ്ക്കുകയും ആശങ്കയിലാഴ്ത്തുകയും ചെയ്യുന്നൊരു വെളിപ്പെടുത്തലായിരുന്നു മുന്‍കാലനടന്‍ രാഘവന്റെ മകനും നടനുമായി ജിഷ്ണു നടത്തിയത്. താന്‍ കാന്‍സര്‍ രോഗചികിത്സയിലാണെന്നകാര്യമാണ് ഫേസ്ബുക്കിലൂടെ ജിഷ്ണു വെളിപ്പെടുത്തിയത്. ചികിത്സയുടെ അവസാനഘട്ടത്തിലാണ് താനെന്നാണ് ജിഷ്ണു പറഞ്ഞത്.
ലോകകാന്‍സര്‍ ദിനത്തില്‍ നടി മംമ്ദ മോഹന്‍ദാസ് താന്‍ ചികിത്സയുടെ അവസാനഘട്ടത്തിലാണെന്ന് ട്വിറ്ററിലൂടെ അറിയിക്കുകയും പുതിയ ഫോട്ടോ പോസ്റ്റ് ചെയ്യുകയും ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ജിഷ്ണു കാന്‍സര്‍ രോഗചികിത്സയിലുടെ കടന്നുപോയകാര്യം അധികമാരും അറിഞ്ഞിരുന്നില്ല.

ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ മുഴുവനായി നീക്കം ചെയ്തുവെന്നും ഇനിയും റേഡിയേഷന്‍ ചെയ്യേണ്ടതുണ്ടെന്നുമാണ് ജിഷ്ണു പറഞ്ഞിരിക്കുന്നത്. പൂര്‍ണമായി സുഖപ്പെടാന്‍ ആറുമാസം വേണ്ടിവരുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും തന്നോടൊപ്പമുണ്ടാകണമെന്ന് ജിഷ്ണു പറയുകയും ചെയ്തിട്ടുണ്ട്.
കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ജിഷ്ണു സിനിമയിലെത്തിയത്. ഇപ്പോള്‍ ട്രാഫിക് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ജിഷ്ണു മലയാളത്തില്‍ ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











