മോഹന്‍ലാലിന്റെ ദൃശ്യത്തിലൂടെ ജിത്തു ജോസഫിന് മറ്റൊരു ഭാഗ്യം കൂടി കിട്ടി! ഇനി യാത്ര ബോളിവുഡിലേക്ക്!!!
മോഹന്‍ലാലിന്റെ ദൃശ്യത്തിന്റെ വിജയത്തിന് ശേഷം താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന്റെയും കരിയറിലെ നായകനായുള്ള അരങ്ങേറ്റ സിനിമയുമായിട്ടാണ് ജിത്തു ജോസഫിന്റെ വരവ്. ആദി എന്ന് പേരിട്ടിരിക്കുന്ന സിനിമ ജനുവരി 26 ന് തിയറ്ററുകളില്‍ റിലീസിനെത്തുകയാണ്. അതിനിടെ ജിത്തു ജോസഫ് ബോളിവുഡിലേക്ക് പോവുന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.
റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ സംവിധായകന്‍ വ്യക്തമാക്കിയത്. ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയാണ് ജിത്തുവിന്റെ നായകനായി അഭിനയിക്കുന്നത്. തനിക്ക് ബോളിവുഡിലേക്ക് അവസരമൊരുക്കിയത് മോഹന്‍ലാലിന്റെ ദൃശ്യമായിരുന്നെന്നും സംവിധായകന്‍ പറയുന്നു...

ജിത്തു ജോസഫ് ബോളിവുഡിലേക്ക്
മലയാളത്തില്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച് ജിത്തു ജോസഫ് ബോളിവുഡിലേക്കും പോവുകയാണ്. തന്റെ അടുത്ത സിനിമ ബോളിവുഡിലായിരിക്കുമെന്ന് സംവിധായകന്‍ തന്നെ കഴിഞ്ഞ ദിവസം ഒരു ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഇമ്രാന്‍ ഹാഷ്മി നായകന്‍
തന്റെ ചിത്രത്തിലെ നായകന്‍ ഇമ്രാന്‍ ഹാഷ്മിയാണ്. ഒരു ഹോളിവുഡ് സിനിമയെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. അതിന്റെ അവകാശങ്ങളെല്ലാം വാങ്ങിയതിന് ശേഷമാണ് ജിത്തുവിനെ തേടി നിര്‍മാതാക്കള്‍ എത്തിയത്.

ദൃശ്യമാണ് ഭാഗ്യം
മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം കണ്ടിട്ടാണ് ബോളിവുഡിലേക്കുള്ള അവസരം തന്നെ തേടി വന്നതെന്നാണ് സംവിധായകന്‍ പറയുന്നത്. മികച്ച സിനിമ സംവിധാനം ചെയ്തു എന്നതിനപ്പുറം ജിത്തു ജോസഫ് എന്ന സംവിധായകന്റെ കരിയറില്‍ തന്നെ വലിയ മാറ്റമുണ്ടാക്കാന്‍ ദൃശ്യത്തിന് കഴിഞ്ഞിരിക്കുകയാണ്.

ആദി വരുന്നു
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയാണ് ഇനി വരാനിരിക്കുന്ന ജിത്തുവിന്റെ ഏറ്റവും പുതിയ സിനിമ. ജനുവരി 26 നാണ് സിനിമ റിലീസിനെത്തുന്നത്. നായകനായുള്ള പ്രണവിന്റെ അരങ്ങേറ്റ സിനിമ എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.


Click it and Unblock the Notifications











