പ്രണവ് മോഹന്‍ലാലിന്റെ നായിക ആരാണ്? ചിത്രീകരണം തുടങ്ങിയ സിനിമയെ കുറിച്ച് ജിത്തു ജോസ്ഫ് പറയുന്നു!!!

By Teresa John

പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കാന്‍ പോവുന്ന ആദി എന്ന സിനിമയുടെ ചിത്രീകരണം കെച്ചിയില്‍ ആരംഭിച്ചിരിക്കുകയാണ്. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ലെങ്കിലും ആദ്യം മുതലെ പ്രണവിന്റെ സിനിമയ്ക്കായി കാത്തിരുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ചിത്രത്തിലെ പ്രണവ് ഉള്‍പ്പെടുന്ന ആദ്യ രംഗം ഇന്ന് ചിത്രീകരിച്ചിരുന്നു. അതിനൊപ്പം ചിത്രത്തില്‍ പ്രണവിന് നായിക ഇല്ലെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ ചിത്രത്തിലെ നായികമാരെ കുറിച്ച് ജിത്തു ജോസഫ് തുറന്ന് പറഞ്ഞിരിക്കുകയാണ്. മറ്റ് കഥാപാത്രങ്ങളെ കുറിച്ചും സംവിധായകന്‍ പറയുകയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

ആദി

ആദി

പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രമാണ് ആദി. ജിത്തു ജോസ്ഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇന്ന് കൊച്ചിയില്‍ ആരംഭിച്ചിരിക്കുകയാണ്.

ചിത്രത്തിലെ നായികമാര്‍

ചിത്രത്തിലെ നായികമാര്‍

മുമ്പ് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ ചിത്രത്തില്‍ പ്രണവിന് നായിക ഇല്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രത്തില്‍ മൂന്ന് പ്രധാന സ്ത്രീ കഥാപാത്രങ്ങളുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്.

ഇവരാണ് ആ നായികമാര്‍

ഇവരാണ് ആ നായികമാര്‍

ലെന, അനുശ്രീ, അദിതി രവി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇവരൊന്നും പ്രണവിന്റെ നായികമാരല്ലെന്നാണ് ജിത്തു ജോസഫ് പറയുന്നത്. പ്രണവിന്റെ നായിക ആരാണെന്ന് പറയാനാകില്ലെന്നും സംവിധായകന്‍ പറയുന്നു.

 ആദി തന്നെ കഥാപാത്രവും

ആദി തന്നെ കഥാപാത്രവും

സിനിമയുടെ പേര് പോലെ തന്നെ പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരും ആദി എന്ന് തന്നെയാണ്. സിനിമ ത്രില്ലര്‍ സിനിമയായിരിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും, എന്നാല്‍ പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്നുമാണ് സംവിധായകന്‍ പറയുന്നത്.

ചിത്രീകരണം ആരംഭിച്ചു

ചിത്രീകരണം ആരംഭിച്ചു


ഇന്നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ആദ്യം തന്നെ പ്രണവ് ഉള്‍പ്പെടുന്ന രംഗമാണ് എടുത്തിരിക്കുന്നത്. ഒരു ഗിത്താറും പിടിച്ച് പാട്ടു പാടാനൊരുങ്ങുന്ന പ്രണവിന്റെ സിനിമയിലെ ലുക്കും പുറത്ത് വന്നിരിക്കുകയാണ്.

ചിത്രത്തില്‍ സണ്ണി വെയ്ന്‍ ഇല്ല

ചിത്രത്തില്‍ സണ്ണി വെയ്ന്‍ ഇല്ല

മുമ്പ് ആദിയില്‍ സണ്ണി വെയ്ന്‍ ഉണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും സണ്ണി ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

മറ്റ് കഥാപാത്രങ്ങള്‍

മറ്റ് കഥാപാത്രങ്ങള്‍

സിനിമയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊന്നും ജിത്തു ജോസഫ് പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ചിത്രത്തില്‍ സിദ്ധിഖ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം ഷറഫുദ്ദീന്‍, നോബി, എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

 ലൊക്കേഷന്‍സ്

ലൊക്കേഷന്‍സ്

ആദിയുടെ ചിത്രീകരണം പൂര്‍ണമായും ഇന്ത്യയില്‍ നിന്നുമാണ്. ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റി, പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു, എന്നിവിടങ്ങളില്‍ നിന്നുമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X