പ്രണവ് മാത്രമല്ല കാളിദാസും മിടുക്ക് കാണിക്കും! ജിത്തു ജോസഫ് രണ്ടും കല്‍പ്പിച്ചിറങ്ങിയതാണ്

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത് ആദി സൂപ്പര്‍ ഹിറ്റായിരുന്നു. ശേഷം ബോളിവുഡിലും ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ സിനിമ വരികയാണ്. പ്രണവിന് പിന്നാലെ മറ്റൊരു താരപുത്രനെ നായകനാക്കി ജിത്തു സംവിധാനം ചെയ്യുന്ന സിനിമ വരികയാണ്.

കാളിദാസ് ജയറാമാണ് ജിത്തു ജോസഫിന്റെ അടുത്ത സിനിമയിലെ നായകന്‍. ഇനിയും പേരിട്ടിട്ടില്ലെങ്കിലും ഷൂട്ടിംഗ് ആരംഭിച്ച സിനിമയുടെ ലൊക്കേഷനില്‍ നിന്നും വ്യത്യസ്തമായൊരു ചിത്രം വന്നിരിക്കുകയാണ്. പുറത്ത് വന്ന ചിത്രം അതിവേഗമാണ് സോഷ്യല്‍ മീഡിയ വഴി വൈറലായിരിക്കുന്നത്. ചിത്രത്തിലെ കാളിദാസിന്റെ ലുക്കും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ഒടുവില്‍ അവരെ കാണാന്‍ ശ്വേത മേനോന്‍ എത്തി, ബിഗ് ബോസിലെ ഏറ്റവും നല്ല കൂട്ടുകാര്‍! പുറത്തും അധോലോകം!!

കാളിദാസിന്റെ സിനിമ

ചിത്രീകരണം തുടങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു കാളിദാസ് ജയറാം നായകനായി അഭിനയിച്ച പൂമരം റിലീസിനെത്തുന്നത്. മാര്‍ച്ചിലെത്തിയ ചിത്രം നല്ല പ്രതികരണങ്ങളായിരുന്നു നേടിയത്. പൂമരത്തിന് പിന്നാലെ കാളിദാസ് നായകനായി അഭിനയിക്കുന്ന ഒരുപാട് സിനിമകളെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തുന്ന സിനിമയാണ് ആദ്യം ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രമാണ് ഫേസ്ബുക്ക് പേജിലൂടെ സംവിധായകന്‍ പുറത്ത് വിട്ടിരിക്കുന്നത്.

 പുറത്ത് വന്ന ചിത്രം

പുറത്ത് വന്ന ചിത്രം

ഇപ്പോള്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന എന്റെ ചിത്രത്തിന്റെ പേര് ഉടന്‍ തന്നെ അനൗണ്‍സ് ചെയ്യും. ഒപ്പം ഒരു കൂട്ടം യുവാക്കളുമുണ്ടെന്നും പറഞ്ഞാണ് ജിത്തു ജോസഫ് ചിത്രം പങ്കുവെച്ചത്. ജിത്തുവിനൊപ്പം കാളിദാസ് ജയറാം, ഗണപതി, വിഷ്ണു ഗോവിന്ദ്, തുടങ്ങിയവരെല്ലാം ചിത്രത്തിലുണ്ട്. പുറത്ത് വന്ന ഫോട്ടോയില്‍ എല്ലാവരും ശ്രദ്ധിച്ചത് കാളിദാസിന്റെ വേറിട്ട ലുക്കായിരുന്നു. നീണ്ട മുടിയും താടിയുമുള്ള വ്യത്യസ്തമായൊരു ലുക്കിലാണ് താരപുത്രന്‍ സിനിമയില്‍ അഭിനയിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ വരുമെന്നാണ് കരുതുന്നത്.

 ജിത്തുവിന്റെ തിരക്കുകള്‍

ജിത്തുവിന്റെ തിരക്കുകള്‍

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ആദിയായിരുന്നു ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ ഈ വര്‍ഷമെത്തിയ സിനിമ. ഈ വര്‍ഷത്തെ ആദ്യ ബ്ലോക്സ്ബസ്റ്റര്‍ മൂവിയായിരുന്നു ആദി. ശേഷം ജിത്തു ജോസഫ് ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചിരുന്നു. ആദിയ്ക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്നത് ബോളിവുഡ് സിനിമയായിരുന്നു. ഇമ്രാന്‍ ഹാഷ്മിയും റിഷി കപൂറുമാണ് ചിത്രത്തിലെ നായകന്മാര്‍. ഇതൊരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണെന്നാണ് സൂചന.

 കാളിദാസിന്റെ സിനിമകള്‍

കാളിദാസിന്റെ സിനിമകള്‍

ജിത്തു ജോസഫിന്റെ സിനിമ മാത്രമല്ല അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും കാളിദാസ് അഭിനയിക്കുന്നുണ്ട്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് സിനിമയിലാണ് താന്‍ അടുത്തതായി അഭിനയിക്കുന്നതെന്ന് കാളിദാസ് നേരത്തെ ഫേ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം, നേരം എന്നീ സിനിമകളുടെ വലിയ ആരാധകനാണ് താനെന്നും പ്രമുഖരായ രണ്ട് സംവിധായകരോട് ഒപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയതിന്റെ സന്തോഷവും കാളിദാസ് പങ്കുവെച്ചിരുന്നു.

അല്‍ഫോണ്‍സിന്റെ സിനിമ

അല്‍ഫോണ്‍സിന്റെ സിനിമ

അല്‍ഫോണ്‍സ് പുത്രന്‍ നിര്‍മ്മിച്ച തോബാമ ഈ വര്‍ഷം റിലീസിനെത്തിയിരുന്നു. എങ്കിലും പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലാണ് ആരാധകര്‍. ആദ്യ രണ്ട് സിനിമകളില്‍ നിവിന്‍ പോളിയായിരുന്നു നായകനെങ്കില്‍ ഇത്തവണ കാളിദാസ് ആണ്. മലയാളത്തിലും തമിഴിലുമായി നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ഇനിയും പേരിട്ടിട്ടില്ല. പോളി ജൂനിയര്‍ പിക്ച്ചേര്‍സിന്റെ ബാനറില്‍ നിവിന്‍ പോളിയാണ് സിനിമ നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X