മോഹന്‍ലാലിന്റെ മകന്റെ സിനിമ സൂപ്പറായിരിക്കുമെന്ന് പറയാനുണ്ടോ? ഇത് കണ്ടാല്‍ ആര്‍ക്കും മനസിലാവും!
Recommended Video

ആദിയുടെ ചിത്രീകരണത്തിനിടെ പ്രണവ് മോഹന്‍ലാലിന് പരിക്കേറ്റ് ചിത്രീകരണം നിര്‍ത്തിയെന്ന വാര്‍ത്തകള്‍ വന്നതോടെ ആരാധകര്‍ നിരാശയിലായിരുന്നു. എന്നാല്‍ പ്രണവിന് കാര്യമായി പരിക്കേറ്റിട്ടില്ലെന്നും രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം ചിത്രീകരണം വീണ്ടും ആരംഭിക്കാന്‍ പോവുകയാണെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. സംവിധായകന്‍ ജിത്തു ജോസഫ് തന്നെയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. അവസാനഘട്ട ചിത്രീകരണം ഹൈദരാബാദില്‍ നടക്കുകയാണെന്നും നിങ്ങള്‍ക്ക് നല്ലൊരു സിനിമ തന്നെ ഞാന്‍ തരുമെന്നും സംവിധായകന്‍ പറയുന്നു.

ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഞാന്‍ സംവിധാനം ചെയ്യുന്ന 'ആദി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍...!!! ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്, ഒരു മികച്ച ചിത്രം തന്നെ നിങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനാകും എന്ന വിശ്വാസത്തോടെയും പ്രാര്‍ത്ഥനയോടെയും...!!! എന്നാണ് സംവിധായകന്‍ ഫേസ്ബുക്കിലൂടെ പറയുന്നത്.

പരിക്കേറ്റ് പ്രണവ്
ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രണവിന്റെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. എന്നാല്‍ ചിത്രീകരണത്തിനിടെ താരപുത്രന് പരിക്കേറ്റ വാര്‍ത്ത എല്ലാവരെയും നിരാശയിലാക്കിയിരുന്നു.

നിസാര പരിക്ക്
സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ പ്രണവിന് പരിക്കേറ്റിരുന്നെന്നും എന്നാല്‍ നിസാരമായ മുറിവ് മാത്രമാണെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. പ്രണവിന്റെ കൈ വിരല്‍ മുറിഞ്ഞത്. അതിന് രണ്ട് സ്റ്റിച്ച് ഇടുകയും ചെയ്തിരിക്കുകയാണ്.

ആക്ഷന്‍ രംഗങ്ങള്‍
ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ് എത്തി നില്‍ക്കുന്നതെങ്കിലും ഇനി ചിത്രീകരിക്കാനുള്ളത് ആക്ഷന്‍ രംഗങ്ങളാണ്. കൈകള്‍ കൊണ്ട് കാണിക്കുന്ന അഭ്യാസമായതിനാല്‍ പ്രണവിനെ വിശ്രമിക്കാന്‍ അനുവദിച്ചിരിക്കുകയാണ്.

ആദി
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് ആദി. താരുപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി അഭിനയിക്കുന്നു. എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

ചിത്രീകരണം പുരോഗമിക്കുന്നു
ആദിയുടെ ഷൂട്ടിങ്ങ് ആഗസ്റ്റ് ഒന്നിന് കൊച്ചിയിലായിരുന്നു ആരംഭിച്ചിരുന്നത്. ശേഷം ബാംഗ്ലൂരിലും ഇപ്പോള്‍ ഹൈദാരബാദിലുമായിട്ടാണ് ചിത്രീകരണം നടക്കുന്നത്.

പാര്‍ക്കര്‍ അഭ്യാസവുമായി പ്രണവ്
സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി പ്രണവ് പാര്‍ക്കര്‍ എന്ന കായിക അഭ്യാസവും പഠിച്ചിരുന്നു. പുറത്ത് വന്ന പോസ്റ്ററില്‍ ഉയരത്തിലുള്ള കെട്ടിടത്തിന്റെ മുകലളിലൂടെ നടക്കുന്ന പ്രണവിന്റെ ചിത്രമാണ് കൊടുത്തിരിക്കുന്നത്.


Click it and Unblock the Notifications