»   » എന്റെ ജീവിതം സിനിമാ കഥപോലെ; ജിത്തുജോസഫ്

എന്റെ ജീവിതം സിനിമാ കഥപോലെ; ജിത്തുജോസഫ്

Posted By:
Subscribe to Filmibeat Malayalam

നല്ല സൃഷ്ടകള്‍ ജനിക്കുന്നത് ശരിക്കും ജീവിത അനുഭവങ്ങളില്‍ നിന്നാണ്. സംവിധായകന്‍ ജിത്തു ജോസഫും കഥകള്‍ പറഞ്ഞത് തന്റെ ജീവിതത്തില്‍ നിന്നെടുത്തു തന്നെ. തന്റെ ജീവിതം ഒരു സിനിമാ കഥപോലെയാണെന്നാണ് ജിത്തു പറയുന്നത്. മമ്മി ആന്റ് മി, മൈ ബോസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ജിത്തു തന്റെ മെമ്മറീസിലൂടെ യാത്ര ചെയ്തത്. അത് വിജയ്ക്കുകയും ചെയ്തു. ഇപ്പോള്‍ മോഹന്‍ ലാലിനൊപ്പം ചേര്‍ന്ന് ഇടുക്കിയില്‍ കൃഷി ചെയ്തുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ ജിത്തു ജോസഫ് എന്ന എഴുത്തുകാരന്റെ തുടക്കം മമ്മി ആന്റ് മി എന്ന ചിത്രത്തിലൂടെയല്ലെന്നതാണ് സത്യം. ഡിക്ടടീവാണ് ആദ്യ ചിത്രം. അതിനു മുമ്പും ജിത്തു എഴുതിയിട്ടുണ്ട്. പക്ഷേ മുന്നോട്ട് പോകാന്‍ വഴിയറിയാത്ത കാലത്തെഴുതിയ ആ രചനയുടെ വിധി തീയില്‍ എരിഞ്ഞടങ്ങുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ജിത്തു ജോസഫ് എന്ന കലാകാരനില്‍ ഭാവന വളര്‍ന്നത് നുണയിലൂടെയാണ്.

Jithu Jioseph

കുട്ടിക്കാലത്ത് നുണപറഞ്ഞ് ഫലിപ്പിക്കാന്‍ ഞാന്‍ മിടുക്കുനായിരുന്നു. അതിന് എന്നും അമ്മ വഴക്ക് പറയുമ്പോള്‍, അവന്റെ മനസ്സില്‍ ഭാവനയുള്ളതുകൊണ്ടല്ലെ നുണപറയാന്‍ കഴിയുന്നെതെന്ന് അമ്മയെ കൂട്ടുകാരിയായ ടീച്ചര്‍ പറഞ്ഞ് വിലക്കും. വലുതായപ്പോള്‍ നുണ പറയല്‍ നിന്നെങ്കിലും ഭാവന വളര്‍ന്നെന്ന് ജിത്തു പറയുന്നു. ആ ഭാവന തിരിച്ചറിഞ്ഞത് സീരിയല്‍ പ്രേക്ഷകയായ അമ്മയാണ്. അങ്ങനെ സീരിയലിന് വേണ്ടി ആദ്യത്തെ കഥയെഴുതി.

രാത്രിയും പകലും ഇരുന്ന് കഷ്ടപ്പെട്ടെഴുതിയ കഥ എന്ത് ചെയ്യണമെന്നോ ആരെ കാണിക്കണമെന്നോ എനിക്കറിയില്ലായിരുന്നു. ഒടുക്കം ആ കഥ അഗ്നിക്കിരയക്കി. ആ നുണയനും അതിലെരിഞ്ഞെങ്കിലും ജിത്തു ജോസഫ് എന്ന കലാകാരനും അവനിലെ ഭാവനയും വളര്‍ന്നു. ഇന്ന് എടുത്ത മൂന്ന് ചിത്രങ്ങളിലൂടെ തന്നെ മുന്‍നിര സംവിധായകര്‍ക്കൊപ്പം ജിത്തു ജോസഫും ഇരുത്തമുറപ്പിച്ചു.

English summary
Director Jithu Jioseph, who is currently doing Drishyam with Mohanlal after the success of his last flick Memories, now he sharing his old memories.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam