അന്ന് കവിളില്‍ ഒരുമ്മ കൊടുത്തു!! ഇന്ന് പേരന്‍പ് കണ്ടപ്പോൾ നൂറുമ്മ കൊടുത്തു മനസ്സിൽ- ജൂഡ്
ചിത്രത്തിൽ മമ്മൂട്ടിയുടെ പ്രകടനത്തെ അഭിനന്ദിച്ച് മലയാളത്തിലെ മുതിർന്ന താരങ്ങളും യുവതാരങ്ങളും രംഗത്തെത്തിയിരുന്നു.
മമ്മൂട്ടി ചിത്രം പേരൻപിനെ അഭിനന്ദിച്ച് പ്രശസ്ത സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. മമ്മൂട്ടിയെ കുറിച്ചും മലയാളി താരം അഞ്ജലി അമീറിനെ കുറിച്ചും അദ്ദേഹം വചാലനായി. ഫെബ്രുവരി 1 ന് പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയോടെ ചിത്രം ഹൗസ്ഫുള്ളായി തിയേറ്ററുകളിൽ ഓടുകയാണ്.

ഒരു ദിവസം മമ്മൂക്കയുടെ കാരവാനില്‍ ഒരു ചര്‍ച്ചക്കിടെ എന്റെ ഡയലോഗ് " മലയാളികൾക്ക് മമ്മൂക്കയെ വന്‍ ഇഷ്ടമാണ് മമ്മൂക്ക, എനിക്കും" കൗണ്ടര്‍ ആയി അറിയാതെ മമ്മൂക്കയുടെ വായില്‍ നിന്നും വന്ന ഡയലോഗ് " ഇഷ്ടാണേല്‍ കെട്ടിപ്പിടിച്ചു ഉമ്മ തന്നോ." മമ്മൂക്ക വെറുതെ പറഞ്ഞതാണേലും ഞാന്‍ അവസരം മുതലാക്കി. കെട്ടിപ്പിടിച്ചു ആ തുടുത്ത കവിളില്‍ ഒരുമ്മ കൊടുത്തു. ഇന്ന് പേരന്പ് കണ്ടപ്പോഴും നൂറുമ്മ കൊടുത്തു മനസ്സില്‍. ഈ സിനിമയില്‍ ജീവിച്ചതിന്. ഒരു കടുത്ത ആരാധകന് മോഹിച്ചതിലും കൂടുതല്‍ കൊടുത്തതിന്, റാം എന്ന സംവിധായകനെ വിശ്വസിച്ചതിന്, അഞ്ജലി അമീര്‍ എന്ന പ്രതിഭയെ കാണിച്ച് തന്നതിന് . മമ്മൂക്ക, കട്ട ഫാന്‍ As always. Lovely perfomance by Pappa, Anjali. Awesome visuals and kidu bgm. Must wacth movie. Thanks Anto chettan to bring this movie:) ജൂഡ് ഫേസ്ബുക്കിൽ കുറിച്ചു
ചിത്രത്തിൽ മമ്മൂട്ടിയുടെ പ്രകടനത്തെ അഭിനന്ദിച്ച് മലയാളത്തിലെ മുതിർന്ന താരങ്ങളും യുവതാരങ്ങളും രംഗത്തെത്തിയിരുന്നു. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷമായ ശരീരിക മാനസിക അവസ്ഥയിലൂടെ കടന്നു പോകുന്ന പെൺകുട്ടിയുടേയും അവളുടെ അച്ഛന്റേയും കഥയാണ് പേരൻപ്. ചിത്രത്തിൽ അമുദൻ എന്ന കഥാപാത്രത്തെയാണ് മമ്മൂക്ക അവതരിപ്പിക്കുന്നത്. മമ്മൂട്ടി മകളായി സാധനയാണ് ചിത്രത്തിലെത്തുന്നത്. ഇവരുടെ ജീവിത കഥയിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.


Click it and Unblock the Notifications











