ജോവാന്‍ അലെന്‍
ജോവാന്‍ അലെന്‍
ദി കണ്ടെന്റര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോവാന്‍ അലനിനെ മികച്ച നടിക്കുള്ള അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. സെനറ്റര്‍ ലൈന്‍ ഹാന്‍സന്‍ എന്ന കഥാപാത്രത്തെയാണ് അലെന്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. വൈസ് പ്രസിഡണ്ട് പദത്തിലേക്ക് മത്സരിക്കുന്നതിനിടയില്‍ സ്വഭാവഹത്യക്ക് വിധേയയാകുന്ന സ്ത്രീയാണ് ലൈന്‍ ഹാന്‍സന്‍.
മുമ്പു രണ്ടു തവണ അലെന്‍ ഓസ്കാര്‍ അവാര്‍ഡിനായി നിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മികച്ച നടിയായി ഇതാദ്യമാണ്. 95ലും 96ലും മികച്ച രണ്ടാമത്തെ നടിയായാണ് ഇവരെ നാമനിര്‍ദ്ദേശം ചെയ്തത്.
ചിക്കാഗോയിലെ സ്റെപ്പന്‍വോള്‍ഫ് തിയേറ്റര്‍ കമ്പനിയുടെ സ്ഥാപകയാണ് അലെന്‍.


Click it and Unblock the Notifications