മമ്മൂട്ടിയുടെ അബ്രഹാമിന്‍റെ സന്തതികളുടെ യഥാര്‍ത്ഥ കലക്ഷന്‍ പുറത്തുവരാത്തതിന് പിന്നിലെ കാരണം ഇതാണ്!

Recommended Video

അബ്രഹാമിന്റ സന്തതികളുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വരാത്തതിന് കാരണം

മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായ അബ്രഹാമിന്‍രെ സന്തതികള്‍ക്ക് ബോക്സോഫീസിലും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമായിരുന്നു ഇത്. മമ്മൂട്ടിയുടെ ഗെറ്റപ്പും എന്‍ട്രിയും സിനിമയുടെ കഥയുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായി സിനിമയില്‍ തുടരുന്ന ഷാജി പാടൂരിന്റെ ആദ്യ സംവിധാന സംരഭം കൂടിയായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. ഡെറിക് അബ്രഹാമായി മെഗാസ്റ്റാര്‍ എത്തിയപ്പോള്‍ സഹോദര വേഷത്തിലെത്തിയത് അന്‍സണ്‍ പോളായിരുന്നു. കനിഹ, കലാഭവന്‍ ഷാജോണ്‍, രണ്‍ജി പണിക്കര്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിനായി അണിനിരന്നിരുന്നു.

ആദ്യദിനത്തില്‍ തന്നെ കേരളക്കരയില്‍ തരംഗമായി മാറിയിരുന്നു ഈ സിനിമ. കലക്ഷനില്‍ ഏറെ മുന്നിലാണെന്ന വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. എന്നാല്‍ സിനിമയുടെ യഥാര്‍ത്ഥ കലക്ഷന്‍ ഇന്നും പുറത്തുവന്നിട്ടില്ലെന്നതാണ് വസ്തുത. ഓണ്‍ലൈന്‍ പീപ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ജോബി ജോര്‍ജ് ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. ടോപ് ഗ്രോസറുകളില്‍ ഈ ചിത്രവുമുണ്ടെന്ന വിവരമറിഞ്ഞപ്പോഴും കലക്ഷന്‍ റിപ്പോര്‍ട്ടുമായി നിര്‍മ്മാതാവ് എത്തിയിരുന്നില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്.

Mammootty

ഫിഗറുകളിലും നമ്പറുകളിലുമൊന്നും തനിക്ക് വിശ്വാസമില്ലെന്ന് ജോബി ജോര്‍ജ് പറയുന്നു. സിനിമ ജനങ്ങള്‍ കാണുകയും രണ്ട് മൂന്നാഴ്ച തിയേറ്ററുകളിലേക്ക് ജനങ്ങള്‍ എത്തുന്നത് കാണാനുമാണ് തനിക്ക് താല്‍പര്യമെന്നും അദ്ദേഹം പറയുന്നു. ഇതുവരെ ചെയ്ത സിനിമകളെല്ലാം ലാഭമായിരുന്നു. പ്രേക്ഷകരോടുള്ള നന്ദി എന്നും തനിക്കുണ്ടാവുമെന്നും അതേക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുമെന്നും ജോബി ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞാലി മരക്കാര്‍ ഏറ്റെടുത്തുന്നുവെന്ന കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ ആരോടും പറ‍ഞ്ഞിട്ടില്ലെന്നും ഓഗസ്റ്റ് സിനിമാസിനൊപ്പം ഗുഡ് വിലും ചേരുന്നുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X