പാവപ്പെട്ടവന്റെ വളളം കളിയാണ്, ചവിട്ടി മുക്കരുത്! കീറിയ പോസ്റ്റര്‍ പങ്കുവെച്ച് ജോബി ജോര്‍ജ്ജ്
മാമാങ്കത്തിന് പിന്നാലെയുളള മമ്മൂട്ടിയുടെ ഷൈലോക്ക് റിലീസിങ്ങിനൊരുങ്ങിക്കൊണ്ടിരിക്കുകയാണ്. ജനുവരി 23നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഷൈലോക്കിന്റെതായി പുറത്തിറങ്ങിയ ആദ്യ രണ്ട് ടീസറുകള്‍ക്കും മികച്ച വരവേല്‍പ്പ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടിക്കൊപ്പം ഒന്നിച്ച ചിത്രം കൂടിയാണിത്.

ഒരു പലിശക്കാരന്റെ റോളില്‍ മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ തമിഴ് താരം രാജ്കിരണും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം മീന മമ്മൂട്ടിയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണ് ഷൈലോക്ക്. റിലീസിങ്ങിനൊരുങ്ങവേ ഷൈലോക്കിന്റെ പോസ്റ്റര്‍ കീറിയ ഒരു ചിത്രം പങ്കുവെച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് എത്തിയിരുന്നു.
"ദയവായി പോസ്റ്ററുകള്‍ കീറരുതേ, പാവപ്പെട്ടവന്റെ വളളം കളിയാണ്. ചവിട്ടി മുക്കരുത്" എന്ന അടിക്കുറിപ്പോടെയാണ് നിര്‍മ്മാതാവ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതൊരു മാനസിക രോഗമാണെന്നും ഇത്തരക്കാര്‍ക്കെതിരെ നിയമനടപടി വേണമെന്നും ആരാധകര്‍ പറയുന്നു. അതേസമയം മലയാളത്തിലും തമിഴിലും ഒരേസമയമാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. തമിഴില്‍ കുബേരന്‍ എന്നാണ് ചിത്രത്തിന്റെ പേര്. സിദ്ധിഖ്, ബൈജു,കലാഭവന്‍ ഷാജോണ്‍,ഹരീഷ് കണാരന്‍, ബിബിന്‍ ജോര്‍ജ്ജ്, തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.


Click it and Unblock the Notifications