For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തലേംകുത്തിനിന്നാലും വരില്ല,പിന്നെന്തിനാണ്? ഷൈലോക്ക് വ്യാജ പോസ്റ്റിനെതിരെ ജോബി ജോര്‍ജ്ജ്‌

  |
  മമ്മൂക്കയുടെ ഷൈലോക്ക് ഓണ്‍ലൈനില്‍ ? | Filmibeat Malayalam

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി തിയ്യേറ്ററുകളില്‍ തരംഗമായ ചിത്രമാണ് ഷൈലോക്ക്. നിറഞ്ഞ സദസുകളിലാണ് ചിത്രം പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ വലിയ വിജയമാകാനുളള കുതിപ്പിലാണ് ഷെെലോക്കുളളത്. ജനുവരി 23ന് റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

  മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ഷൈലോക്ക് നേട്ടമുണ്ടാക്കിയിരുന്നു. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ബോസ് എന്ന കഥാപാത്രമായി മമ്മൂട്ടി പൂണ്ടുവിളയാടുന്ന ചിത്രം കൂടിയാണ് ഷൈലോക്ക്.

  സിനിമ മുന്നേറുന്നതിനിടെ ഷൈലോക്കുമായി ബന്ധപ്പെട്ടുളള നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. ഷൈലോക്ക് ഓണ്‍ലൈന്‍ റിലീസിങ്ങിനൊരുങ്ങുന്നുവെന്ന വാര്‍ത്തയ്‌ക്കെതിരെയാണ് നിര്‍മ്മാതാവ് രംഗത്തെത്തിയിരിക്കുന്നത്. അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം ജോബി ജോര്‍ജ്ജ് നിര്‍മ്മിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് ഷൈലോക്ക്.

  വലിയ പ്രതീക്ഷകളുമായി എത്തിയ ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ സന്തോഷം നേരത്തെ നിര്‍മ്മാതാവ് പങ്കുവെച്ചിരുന്നു.

  ഹൗസ്ഫുള്‍ ഷോകളുമായി ഷൈലോക്ക് പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്ന വേളയിലാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഷൈലോക്ക് ഓണ്‍ലൈന്‍ റിലീസിങ്ങിനൊരുങ്ങുന്നുവെന്ന വാര്‍ത്തയ്‌ക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് ജോബി ജോര്‍ജ്ജ്.

  സ്‌നേഹിതരെ വരില്ല എന്ന് ഞാന്‍ പറയില്ല. എന്നാല്‍ ഫെബ്രുവരി 23ന് തലേം കുത്തിനിന്നാലും വരില്ല, പിന്നെന്തിനാണ്? ആര്‍ക്കുവേണ്ടി? ദൈവമേ ഈ കുഞ്ഞാടിനെ കാത്തോളണെ,.സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു, വാളെടുക്കുന്നവന്‍ വാളാലെ എന്നാണ് ജോബി ജോര്‍ജ്ജ് തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. തമിഴിലെ ട്രേഡ് അനലിസ്റ്റായ ക്രിസ്റ്റഫര്‍ കനകരാജാണ് ഷൈലോക്ക് അടുത്ത മാസം 23ന് ഓണ്‍ലൈനിലൂടെ റിലീസ് ആകുമെന്ന് ട്വീറ്റ് ചെയ്തത്.

  ഈ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം പങ്കുവെച്ചുകൊണ്ടാണ് ജോബി ജോര്‍ജ്ജിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഷൈലോക്കിന്റെ സംവിധായകന്‍ അജയ് വാസുദേവും ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. സിനിമ മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ റിലീസ് ആവുന്നു എന്ന തരത്തിലുള്ള ഒരു വ്യാജ വാര്‍ത്ത ശ്രദ്ധയില്‍ പെടുകയുണ്ടായി.

  വിഷ്ണു വിശാലിന് ഒപ്പം ചേര്‍ന്ന് ജ്വാല ഗുട്ട! പ്രണയജോഡികളുടെ പുതിയ വീഡിയോ പുറത്ത്

  അത് തികച്ചും ഒരു തെറ്റിദ്ധാരണ മാത്രം ആണ്. അങ്ങനെ ഉള്ള തെറ്റായ വാര്‍ത്തകളിലും മറ്റും ശ്രദ്ധിക്കാതെ തീയേറ്ററുകളില്‍ തന്നെ കണ്ട് സിനിമയെ ആസ്വദിക്കാന്‍ എല്ലാ പ്രേക്ഷകരും ശ്രമിക്കും എന്ന് തന്നെ വിശ്വസിക്കുന്നു എന്നാണ് അജയ് വാസുദേവ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചത്.

  25 വയസുകാരന് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഇദ്ദേഹം ചെയ്തുകൂട്ടിയത്,മമ്മൂക്കയെക്കുറിച്ച് നിര്‍മ്മാതാവ്

  Read more about: mammootty shylock
  English summary
  joby george posted about shylock online release
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X